പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിയോടുള്ള ഭയം കാരണമാണ് എന്‍.ഡി.എയിലേക്ക് പലരും വരുന്നതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പ് സമയത്ത് പലരും അതില്‍ നിന്ന് ചാടുമെന്നും നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ നല്ലതിന് വേണ്ടി കൈകോര്‍ത്തവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘പല പാര്‍ട്ടികളും പേടിച്ചാണ് അവരോടൊപ്പം നില്‍ക്കുന്നതെന്ന് അവര്‍ മനസിലാക്കുന്നില്ല. അവര്‍ ആരൊക്കെയാണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അവര്‍ അതില്‍ നിന്നും പുറത്ത് കടക്കും,’ അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്ന രണ്ട് ദിവസം മോദി പാര്‍ലമെന്റില്‍ പ്രവേശിക്കാത്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘സഭ സമ്മേളിക്കുന്ന സമയത്ത് ആളുകള്‍ ചുറ്റിത്തിരിയാനുള്ള തിരക്കിലാണ്. അടല്‍ ബിഹാരി വാജ്‌പേയ് അധികാരത്തിലിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രിയായിരുന്നു. സഭയില്‍ വരാനും കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കാനും ഞങ്ങള്‍ തയ്യാറായിരുന്നു,’ നിതിഷ് പറഞ്ഞു.
ഭരണപക്ഷം എന്ത് വിളിച്ച് പറയുമ്പോഴും വലിയ പരസ്യം ലഭിക്കുന്നുവെന്നും എന്നാല്‍ പ്രതിപക്ഷത്തിന് വളരെ കുറച്ച് മാധ്യമശ്രദ്ധ മാത്രമേ ലഭിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘2024ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നും ബി.ജെ.പിയെ തുടച്ച് നീക്കും. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് ഇന്ത്യ എന്ന സഖ്യമുണ്ടാക്കിയപ്പോള്‍ ബി.ജെ.പി പരിഭ്രാന്തിയിലായി.
നിങ്ങള്‍ രാജ്യത്തെ ജനങ്ങളോട് ചോദിച്ചാല്‍ ബി.ജെ.പി കാംപയിനിനും പബ്ലിസിറ്റിക്കും മാത്രമേ പ്രാധാന്യം നല്‍കുന്നുവുള്ളുവെന്ന് മനസിലാക്കാന്‍ സാധിക്കും,’ നിതീഷ് പറഞ്ഞു,
CONTENT HIGHLIGHTS: NITISH ABOUT NDA