| Tuesday, 9th October 2018, 9:54 pm

മോദി അധികാരം നേടിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി; ബി.ജെ.പിയെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊള്ളയായ വാഗ്ദാനങ്ങളും ചില വ്യാജ പ്രചാരണങ്ങളും ഉപയോഗിച്ചാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഇതൊന്നും നടപ്പിലാക്കണ്ടല്ലോ എന്നായിരുന്നു ചിന്തയെന്നും എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദ്ധാനങ്ങള്‍ ജനങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഗഡ്കരി പറയുന്നു.


Read Also : സീറ്റിനായി യാചിക്കില്ല, മാന്യമായ സ്ഥാനം തന്നില്ലെങ്കില്‍ 2019 ലും തനിച്ച് മത്സരിക്കും: കോണ്‍ഗ്രസിനെതിരെ വീണ്ടും മായാവതി


ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ഇപ്പോഴെങ്കിലും ബി.ജെ.പി നേതാക്കള്‍ സത്യം പറഞ്ഞുവെന്ന് പരിഹസിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീഡിയോ ഷെയര്‍ ചെയ്തത്.

“അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണമായി ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കാന്‍ ഉപദേശം ലഭിച്ചത്. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഇതൊന്നും നടപ്പിലാക്കണ്ടല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദ്ധാനങ്ങള്‍ ജനങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം ചിരിച്ച് തള്ളി മുന്നോട്ട് പോകാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ”. എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും വെട്ടിലായിരിക്കുകയാണിപ്പോള്‍. നേരത്തെയും മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ഗഡ്കരി രംഗത്തെത്തിയിരുന്നു. ഇന്ധന വില കുതിച്ചുയരുകയാണെന്നും ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു ഗഡ്കരി പറഞ്ഞത്. മുംബൈയില്‍ ബ്ലൂംബര്‍ഗ് ഇന്ത്യ ഇക്ണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ധനവില വളരെ അധികമാണ്. ഇതുകാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.” ഗഡ്കരി പറഞ്ഞു. ക്രൂഡ് ഓയില്‍ വില കുറയാനുള്ള സാധ്യതയുണ്ടെന്ന് തനിക്ക് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ എവിടെനിന്നാണ് ഈ വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

We use cookies to give you the best possible experience. Learn more