ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയ്ക്ക് പിന്നാലെ ഒളിയമ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയത്തില്‍ ഒരു നേതാവും സന്തുഷ്ടനായിരിക്കില്ലെന്ന് ഗഡ്കരി പറഞ്ഞു.
പാര്‍ലമെന്ററി വ്യവസ്ഥയും ജനങ്ങളുടെ പ്രതീക്ഷയും എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എം.എല്‍.എമാര്‍ക്ക് മന്ത്രിയാകാത്തിടത്തോളം കാലം വിഷമമാകും.നല്ല വകുപ്പ് കിട്ടാത്തിടത്തോളം കാലം മന്ത്രിമാര്‍ക്ക് വിഷമമാകും, നല്ല വകുപ്പ് കിട്ടിയാലോ? മുഖ്യമന്ത്രിയായില്ലല്ലോ എന്ന വിഷമം,’ ഗഡ്കരി പറഞ്ഞു.
മുഖ്യമന്ത്രിയായി കഴിഞ്ഞാല്‍ എപ്പോഴാണ് ആ സ്ഥാനത്ത് നിന്ന് മാറേണ്ടിവരിക എന്ന് അറിയാത്തതിനാല്‍ സന്തോഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരുടേയും ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ സമകാലിക രാഷ്ട്രീയം എങ്ങനെ അധികാരത്തിലെത്തും എന്നത് മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
#WATCH | MLAs weren’t happy as they couldn’t become ministers, ministers were unhappy as they couldn’t get good depts, those with good depts were unhappy as they couldn’t become CM&CM is worried as he/she doesn’t know for how long they’ll continue: Union Min Nitin Gadkari (13.09) pic.twitter.com/83IfiqGDK4
കഴിഞ്ഞ ശനിയാഴ്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി അപ്രതീക്ഷിതമായി രാജിവെച്ചത്. അടുത്ത വര്‍ഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു രാജി.