ഒരു ജനപ്രതിനിധി രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ ഉദാഹരണം; നിതിന്‍ ഗഡ്കരിയെ പുകഴ്ത്തി ശരദ് പവാര്‍
national news
ഒരു ജനപ്രതിനിധി രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ ഉദാഹരണം; നിതിന്‍ ഗഡ്കരിയെ പുകഴ്ത്തി ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd October 2021, 12:41 pm

പൂനെ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പുകഴ്ത്തി എന്‍.സി.പി നേതാവ് ശരദ് പവാര്‍.
അഹമ്മദ് നഗറിലെ ഒരു പരിപാടിക്കിടെയായിരുന്നു ഗഡ്കരിയുടെ പ്രവര്‍ത്തനങ്ങളെ പവാര്‍ അഭിന്ദിച്ചത്.

” ഗഡ്കരി അഹമ്മദ് നഗറില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നു, അത് നഗരത്തിന്റെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. അതുകൊണ്ടാണ് ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഞാന്‍ ഇവിടെ വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു,” പവാര്‍ പറഞ്ഞു.

ഗഡ്കരി ഈ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ) ഏകദേശം 5,000 കിലോമീറ്റര്‍ പ്രവൃത്തി നടന്നിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു, പക്ഷേ അദ്ദേഹം ചുമതലയേറ്റ ശേഷം, കണക്ക് 12,000 കിലോമീറ്റര്‍ പിന്നിട്ടു, ശരദ് പവാര്‍ പറഞ്ഞു.

ഒരു ജനപ്രതിനിധി രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ ഉദാഹരണമാണ് ഗഡ്കരിയെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Nitin Gadkari Has Shown How Power Can Be Used: Sharad Pawar