| Friday, 7th December 2018, 1:45 pm

നിധിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു പരിപാടിയ്ക്കിടെയായിരുന്നു സംഭവം.

സ്റ്റേജില്‍ കുഴഞ്ഞുവീണ ഗഡ്കരിയെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഗഡ്ഗരിയെ പിടിക്കുകയായിരുന്നു. ഗഡ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഹാത്മാഗാന്ധി ഫൂലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗഡ്കരി അഹമ്മദ് നഗറിലെത്തിയത്.

ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചതിനു പിന്നാലെ അദ്ദേഹം സീറ്റിലേക്കു തിരിച്ചു. അല്പസമയത്തിനുശേഷം അദ്ദേഹം ദേശീയഗാനത്തിനായി എഴുന്നേറ്റു നിന്നപ്പോള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

We use cookies to give you the best possible experience. Learn more