ന്യൂദല്‍ഹി:കേരളത്തിലെ ദേശീയപാതാ വികസനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ച് ശാസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
നക്‌സലൈറ്റായ ശേഷമാണ് താന്‍ ആര്‍.എസ്.എസുകാരനായതെന്നും വീണ്ടും നക്‌സലൈറ്റാക്കി നിങ്ങളുടെ മുകളില്‍ ബുള്‍ഡോസര്‍ കയറ്റാന്‍ എന്നെ നിര്‍ബന്ധിക്കരുതെന്നും പറഞ്ഞാണ് ഗഡ്കരി ക്ഷുഭിതനായത്.
ആരാണു കുഴപ്പാക്കാരെന്ന് എനിക്കറിയാം. ഞാനാണു ബോസ്. അഞ്ചാംവട്ടമാണ് മുഖ്യമന്ത്രി ഒരേ ആവശ്യത്തിന് എന്നെ കാണാനെത്തുന്നത്. എനിക്കു തന്നെ നാണക്കേട് തോന്നുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗഡ്കരി പറഞ്ഞു. ഓഫീസ് സമയം അവസാനിക്കുന്നതിനു മുന്‍പായി ഫയലില്‍ ഒപ്പുവെച്ചിരിക്കണമെന്നും കര്‍ശനമായി മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അന്ത്യശാസനത്തിനു പിന്നാലെ കേരളത്തിലെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി. ചെലവിന്റെ 25% വഹിക്കാമെന്ന കേരളത്തിന്റെ സമ്മതം നേരത്തെ ലഭിച്ച പശ്ചാത്തലത്തില്‍ ചെലവു സംബന്ധിച്ച ഫയല്‍ ഇന്നലെ വൈകിട്ടു തന്നെ കേന്ദ്രം അംഗീകരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ