[]ബാംഗ്ലൂര്‍: വിവാദ സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം വിവാദ ലൈംഗിക ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട തെന്നിന്ത്യന്‍ നടി രഞ്ജിത സന്ന്യാസം സ്വീകരിച്ചു.
ബാംഗ്ലൂരിനടുത്ത് ബിഡദിയിലെ നിത്യനന്ദ ധ്യാനപീഠം ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ നിന്ന് സ്വാമി നിത്യാനന്ദയില്‍ നിന്ന് തന്നെയാണ് രഞ്ജിത സന്ന്യാസ ദീക്ഷ സ്വീകരിച്ചത്.
വിവാദ സ്വാമി നിത്യാനന്ദയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് രഞ്ജിത സന്യാസം സ്വീകരിച്ചത്.
ഇതിനുശേഷം ഇവര്‍ മാ ആനന്ദമയി എന്ന പേര് സ്വീകരിച്ചു. സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും ഉള്‍പ്പെട്ട വിവാദ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സി.ഡി. 2010 മാര്‍ച്ച് രണ്ടിനാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.
ഇതേത്തുടര്‍ന്നുള്ള കേസ് തുടരുന്നതിനിടയിലാണ് രഞ്ജിത സന്ന്യാസം സ്വീകരിച്ചത്.
രഞ്ജിത സന്യാസം സ്വീകരിക്കുന്നതായുള്ള വാര്‍ത്തയറിഞ്ഞ് ബിഡദിയിലെ ആശ്രമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും അവരെ ആശ്രമത്തിലേക്ക് കടത്തിവിടാത്തത് സംഘര്‍ഷത്തിനിടയാക്കി.
ചാനലുകളുടെ ക്യാമറ പിടിച്ചുവാങ്ങുകയും കല്ലേറ് നടത്തുകയും ചെയ്തു. തുടര്‍ന്ന് ആശ്രമത്തിന് മുന്നില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. നിത്യാനന്ദയെ അറസ്റ്റു ചെയ്യണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.