| Thursday, 26th October 2023, 5:52 pm

'ഒരു സിനിമ ദുൽഖറിന്റെ കൂടെ ചെയ്യണമെന്നുണ്ട്; അദ്ദേഹം റൊമാന്റിക് ഫിലിം ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓക്കെ കണ്മണി, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേഷകരുടെ ഇഷ്ട്ട ജോഡികളാണ് നിത്യാമേനോനും ദുൽഖർ സൽമാനും. തുടച്ചയായ റൊമാന്റിക് സിനിമ ചെയ്തതുകൊണ്ട് ദുൽഖർ ഇനി അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യില്ലായെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ നിത്യാമേനോൻ തനിക്ക് ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ്.

താനും ദുൽഖറും ഇടക്കൊക്കെ മെസേജ് അയക്കാറുണ്ടെന്നും തനിക്ക് ദുൽഖറിന്റെ കൂടെ ഒരു സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്നും നിത്യാമേനോൻ പറയുന്നുണ്ട്. ദുൽഖറിന് റൊമാന്റിക് സിനിമ പിടിക്കുന്നില്ല എന്ന് പറഞ്ഞിരുന്നെങ്കിലും റൊമാൻറിക് സ്പേസിലും വ്യത്യസ്തമായിട്ടുള്ള കഥാപാത്രം ചെയ്യാൻ സാധിക്കുമെന്നും നിത്യാമേനോൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ഒരു സിനിമ ദുൽഖറിന്റെ കൂടെ ചെയ്യണമെന്നുണ്ട്. ചിലപ്പോഴൊക്കെ ഞങ്ങൾ മെസേജ് അയക്കാറുള്ളു. നമ്മൾ ഷൂട്ടുമൊക്കെയായി തിരക്കിലാവുമല്ലോ, പക്ഷേ അതിന് ഇടയിലും ഇടക്കെല്ലാം എനിക്ക് മെസേജ് അയക്കാറുണ്ട്.
സിനിമ ചെയ്യണം എന്നുള്ളത് ഞാൻ ദുൽഖറും ഇത് വരെ സംസാരിച്ചിട്ടില്ല. പക്ഷേ എനിക്ക് ദുൽഖറിന്റെ കൂടെ ഒരു പടം ചെയ്യണമെന്നുണ്ട്. ഇനി ദുൽഖറിനെ കാണുമ്പോൾ ചോദിച്ചാൽ മതി.


റൊമാന്റിക് സിനിമ പിടിക്കുന്നില്ല എന്ന് ദുൽഖർ പറഞ്ഞിരുന്നു. ദുൽഖർ റൊമാന്റിക് ഫിലിം ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ്. എനിക്കും ദുൽഖറിന്റെ റൊമാന്റിക് സിനിമകൾ ഇഷ്ട്ടമാണ്. പ്രേക്ഷകർക്കും ദുൽഖറിനെ അത്തരത്തിലുള്ള വേഷത്തിൽ കാണാൻ നല്ല ഇഷ്ടമാണ്. റൊമാൻറിക് സ്പേസിലും നമുക്ക് വ്യത്യസ്തമായിട്ടുള്ള ചെയ്യാൻ സാധിക്കും. അത്തരത്തിൽ ഒരു സിനിമ ഒരുമിച്ച് ചെയ്യണമെന്നുണ്ട്,’ നിത്യ മേനോൻ പറഞ്ഞു.

നിത്യാമേനോന്റെ പുതിയ വെബ് സീരിസ് ‘മാസ്റ്റര്‍ പീസ്’ ഇന്നലെ റിലീസ് ചെയ്തിരിക്കുകയാണ്. ഷറഫുദ്ദീന്‍, അശോകൻ, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എന്‍. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യുന്നത്.

Content Highlight: Nithya menon wants to do a film with Dulquer salman

Latest Stories

We use cookies to give you the best possible experience. Learn more