ഒ.കെ കണ്മണിയിൽ ഞങ്ങളുടെ കെമിസ്ട്രി വർക്കാവാൻ കാരണമുണ്ട്: നിത്യ മേനോൻ
Entertainment
ഒ.കെ കണ്മണിയിൽ ഞങ്ങളുടെ കെമിസ്ട്രി വർക്കാവാൻ കാരണമുണ്ട്: നിത്യ മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th September 2024, 4:55 pm

ആകാശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ മേനോൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്.

നിത്യ മേനോനും ദുൽഖർ സൽമാനും പ്രധാന വേഷത്തിൽ എത്തി എല്ലാ ഭാഷയിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട മണിരത്നം ചിത്രമായിരുന്നു ഒ.കെ. കണ്മണി. ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതിനൊപ്പം പലരുടേയും ഫേവറീറ്റ് ജോഡിയായി മാറാനും ഇരുവർക്കും കഴിഞ്ഞു. ഏകദേശം അതേ സമയത്ത് തന്നെ മലയാളത്തിൽ ഇറങ്ങിയ 100 ഡേയ്സ് ഓഫ് ലൗ എന്ന സിനിമയും ചർച്ചയായി മാറി.

ഒ.കെ കൺമണിക്ക് ശേഷം പലരും തന്നെ കണ്മണിയെന്ന് വിളിക്കാറുണ്ടെന്നും രണ്ട് സിനിമകൾ ഉള്ളത് കൊണ്ട് ഏകദേശം ആറ് മാസത്തോളം താനും ദുൽഖറൂം ഒന്നിച്ചായിരുന്നുവെന്നും നിത്യ പറഞ്ഞു. ബാംഗ്ലൂർ ഡേയ്സിന്റെ ലൊക്കേഷനിൽ വെച്ചാണ് ദുൽഖറിനെ കാണുന്നതെന്നും നിത്യ പറഞ്ഞു. റേഡിയോ സിറ്റി മലയാളത്തോട് സംസാരിക്കുകയായിരുന്നു നിത്യ.

‘എല്ലാവരും എന്നെ കൺമണിയെന്ന് വിളിക്കാറുണ്ട്. എനിക്കത് വലിയ ഇഷ്ടമാണ്. ഞാനും ദുൽഖറും അഭിനയിക്കുമ്പോൾ ഞങ്ങൾക്ക് ബാക്ക് ടു ബാക്ക് സിനിമകൾ ഉണ്ടായിരുന്നു. 100 ഡേയ്സ് ഓഫ് ലവും ഒ.കെ കണ്മണിയും അടുപ്പിച്ച് ചെയ്ത ചിത്രങ്ങളായിരുന്നു.

ബാംഗ്ലൂർ ഡേയ്സിന്റെ ലൊക്കേഷനിൽ ഞങ്ങൾ ജസ്റ്റ്‌ ഒന്ന് കണ്ടത് മാത്രമേയുള്ളൂ. അപ്പോൾ അവർ പാർവതിയേയും ദുൽഖറിനെയും പരിചയപ്പെടുത്തുകയായിരുന്നു. ഞാൻ വേറേ എന്തോ ഷൂട്ടിലായിരുന്നു. അപ്പോഴാണ് അവർ എന്നെ കാണാൻ വരുന്നത്.

എനിക്കന്ന് അവരെ അത്ര അറിയില്ല. നസ്രിയയേയും എനിക്കന്ന് അത്ര അറിയില്ല. എനിക്ക് അവരുടെ കൂടെയൊന്നും സീനുകളില്ല. എനിക്കാകെ ഫഹദിനൊപ്പമായിരുന്നു വേഷം ഉണ്ടായിരുന്നത്.

ദുൽഖറിന്റെ കൂടെ ബാക്ക് ടു ബാക്ക് പടം ചെയ്തത് കൊണ്ട് ഞങ്ങൾ 6 മാസം ഷൂട്ടിൽ ഒന്നിച്ചായിരുന്നു. അതാണ് ഒ. കെ കണ്മണിയിൽ നന്നായി വർക്കായി. ആദ്യം ഷൂട്ട്‌ ചെയ്തത് 100 ഡെയ്സ് ഓഫ് ലൗ ആയിരുന്നു,’നിത്യ മേനോൻ പറയുന്നു.

Content highlight: Nithya Menon Talk About Dulqure Salman