| Monday, 7th October 2019, 6:06 pm

നിത്യാമേനോന്റെ 'ആറാം തിരുകല്‍പന'; അഭിനേതാക്കളെ തേടി അണിയറപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിത്യമേനോനും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി ആറാം തിരുകല്‍പ്പന എത്തുന്നു. ചിത്രത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ അഭിനേതാക്കളെ തേടുന്നു. നാലു മുതല്‍ അഞ്ചു വയസുവരെയുള്ള ആണ്‍കുട്ടികളെയും 24 വയസ്സു മുതല്‍ 35 വയസ്സു വരെയുള്ള സ്ത്രീകളെയുമാണ് ചിത്രത്തിലേക്ക് ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്തര്‍ദേശീയ സിനിമയായ ‘ഹൂ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അജയ് ദേവലോകയാണ് സിനിമ ഒരുക്കുന്നത്.
നിരവധി അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന അജയ് ദേവലോക സംവിധാനം ചെയ്ത ആദ്യ ചിത്രം ഹൂ കാന്‍ ഫിലിം ഫെസ്റ്റിവലിലടക്കം ശ്രദ്ധ നേടിയ സിനിമയാണ്. ഒരു ക്രിസ്മസ് രാത്രിയില്‍ ഇരുളടഞ്ഞ ഒരു താഴ്‌വരയില്‍ നടക്കുന്ന ചില സംഭവങ്ങളും അവയുടെ പിറകിലെ രഹസ്യങ്ങളുമായിരുന്നു ഈ നിയോ നോയര്‍ ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രത്തിലും ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലുണ്ടായിരുന്നു.

ആറാം തിരുകല്‍പന ത്രില്ലറായാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ആറാം തിരുകല്‍പ്പന എന്ന ടൈറ്റിലിനു താഴെയായി പുറപ്പാട് 20.13 എന്നെഴുതിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോറിഡോര്‍ 6 ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മാസ് കള്‍ട്ട് ക്ലാസ് മൂവിയായി ഒരുക്കുന്ന ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര് ഇസബെല്ല എന്നായിരുന്നു.

മഹാരാഷ്ട്രയിലും രാജസ്ഥാനിലുമായാകും ചിത്രീകരണം . ആദ്യം ചിത്രം ഹൂവില്‍ മഞ്ഞു കാലത്തിനായിരുന്നു പ്രധാന്യമെങ്കില്‍ പുതിയ ചിത്രത്തില്‍ വരണ്ട കാലാവസ്ഥയെ മുഖ്യ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

മിഷന്‍ മംഗള്‍, മിഷ്‌കിന്റെ സൈക്കോ എന്നീ സിനിമകള്‍ക്ക് ശേഷം നിത്യമേനോന്‍ അഭിനയിക്കുന്ന ആറാം തിരുകല്‍പ്പന ഇവരുടെ അമ്പതാമത്തെ സിനിമ കൂടിയാണിത്.

Latest Stories

We use cookies to give you the best possible experience. Learn more