| Monday, 9th April 2018, 1:06 pm

'ഇതാണ് ഞാന്‍ പാടിയതില്‍ വച്ച് ഏറ്റവും മികച്ച ഗാനമെന്ന് നിത്യാ മേനോന്‍; 'മോഹന്‍ലാലി'ലെ നിത്യാമേനോന്റെ പാട്ട് വൈറലാകുന്നു...വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിലെ വാ വാവോ എന്ന ഗാനം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയതാണ്.

ഒരിടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തില്‍ പാടിയ ഗാനം കൂടിയാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോള്‍ പാട്ടിനെപ്പറ്റി നിത്യ മേനോന്‍ തന്നെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വളരെ ചെറിയ പാട്ടാണ്. തന്നെ ഏറ്റവും കൂടുല്‍ സ്വാധീനിച്ച ഗാനം കൂടിയാണിത്. മാത്രമല്ല തന്റെ ശബ്ദത്തിന് അനുയോജ്യമായ രീതിയിലുള്ള പാട്ടാണിതെന്നുമാണ് നിത്യ പറഞ്ഞത്.

അമ്മ കുഞ്ഞിന് വേണ്ടി പാടുന്ന ഒരുപാട് വികാരങ്ങള്‍ ചേര്‍ത്ത് പാടേണ്ട ഈ ഗാനം എനിക്ക് തന്നെ തന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്റെ ശബ്ദം പാട്ടിനായി തെരഞ്ഞെടുത്തതില്‍ സംഗീത സംവിധായകന്‍ ടോണി ജോസഫിനോട് ഒരുപാട് നന്ദിയുണ്ടെന്നും നിത്യ പറഞ്ഞു.

താനിതുവരെ പാടിയ പാട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് മോഹന്‍ലാലിലെ ഗാനമെന്നാണ് നിത്യ പറഞ്ഞത്.


ALSO READ: ‘മോഹന്‍ലാലിന്റെ’ കഥ മോഷ്ടിച്ചതല്ലെന്ന് സാജിദ്; ‘ജോര്‍ജ് ഏട്ടന്‍സ് പൂരത്തിനും രക്ഷാധികാരി ബൈജുവിനും കേസ് കൊടുത്തിട്ടെന്തായി?’


മലയാളം, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിത്യ നേരത്തേ പാടിയിട്ടുണ്ട്. പോപ്പിന്‍സ്, റോക്ക്സ്റ്റാര്‍ എന്നീ ചിത്രങ്ങളിലാണ് നിത്യ നേരത്തേ പാടിയത്. ഇതിനു ശേഷം എകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിത്യ മലയാളത്തില്‍ പാടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more