ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ താനും ബോഡി ഷെയിമിങ് നേരിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ താരം നിത്യ മേനോന്‍. എന്നാല്‍, താന്‍ അത് ഗൗനിക്കാറില്ലെന്നും താരം പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനോന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘പരിഹാസങ്ങള്‍ തീര്‍ച്ചയായും നമ്മളെ ബാധിക്കും. എന്നാല്‍, നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മളെ കളിയാക്കുന്നത് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാത്തവര്‍ അതിന് മുതിരില്ല. നമ്മള്‍ വിജയങ്ങള്‍ നേടിയിട്ടുള്ളവരാണെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. വിജയത്തിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുകയും വേണം’, നിത്യ മേനോന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് തടി കൂടുന്നതെന്ന് ആരും ആലോചിക്കില്ല. മറിച്ച് അവര്‍ സ്വന്തം അനുമാനങ്ങളിലേക്കെത്തുകയാണ് ചെയ്യുന്നത്. നിരവധി കാര്യങ്ങള്‍ തടി കൂടുന്നതിന് പിന്നിലുണ്ടാവും. തടി കൂടുലുള്ള ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലോ? അതിനെക്കുറിച്ചൊന്നും ഈ പറയുന്നവര്‍ ചിന്തിക്കാത്ത നിരവധി കാരണങ്ങളുണ്ടെന്നും നിത്യ മേനോന്‍ പറഞ്ഞു.
‘ഇതോര്‍ത്ത് ഞാന്‍ പ്രശ്‌നത്തിലാവാറില്ല. അത്തരം വിഷയങ്ങളെക്കുറിച്ച് എവിടെയും സംസാരിക്കാറുമില്ല. കാരണം, അതെല്ലാം ഞാന്‍ തന്നെ മറികടക്കേണ്ട കാര്യങ്ങളാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ എനിക്ക് തടിയുണ്ടോ ഇല്ലയോ എന്ന് നോക്കുന്ന ആളുകളുണ്ടായേക്കാം. ഞാനാത് കാര്യമാക്കാറില്ല’, നിത്യ മേനോന്‍ വ്യക്തമാക്കി. എന്റെ കഴിവിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. സംസാരിക്കുന്നതിനേക്കാള്‍ വലുതാണ് തന്നെ സംബന്ധിച്ചോളം അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ