നവാഗതയായ ഇന്ദു വി.എസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് 19(1)(എ). നിത്യ മേനന്‍ നായികയായി എത്തിയ സിനിമയില്‍ വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരായിരുന്നു നായകന്മാരായി എത്തിയത്.
ഇപ്പോള്‍ വിജയ് സേതുപതിയെ കുറിച്ച് പറയുകയാണ് നിത്യ മേനന്‍. വളരെ സ്വാഭാവികതകളുള്ള നടനാണ് വിജയ് സേതുപതിയെന്നും തങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രി ആയിരുന്നെന്നും നടി പറയുന്നു. പല സീനുകളിലും അഭിനയിക്കുകയാണെന്ന് പോലും തോന്നാതെ വളരെ ഈസിയായിട്ടാണ് തങ്ങള്‍ ഇരുവരും അഭിനയിച്ചതെന്നും നിത്യ പറഞ്ഞു.
വിജയ് സേതുപതിയുമായി വീണ്ടും പല ചിത്രങ്ങളുടെയും ഭാഗമാകാനും താത്പര്യമുണ്ടെന്നും നിത്യ മേനന്‍ കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘വളരെ സ്വാഭാവികതകളുള്ള നടനാണ് വിജയ് സേതുപതി. ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രി ആയിരുന്നു. പല സീനുകളിലും അഭിനയിക്കുകയാണെന്ന് പോലും തോന്നാതെ വളരെ ഈസിയായിട്ടാണ് ഞങ്ങള്‍ ഇരുവരും അഭിനയിച്ചത്.
അദ്ദേഹവുമായി വീണ്ടും പല ചിത്രങ്ങളുടെയും ഭാഗമാകാനും താത്പര്യമുണ്ട്. വളരെ ഈസി ഗോയിംഗ് ആയിരുന്നു. ഒപ്പം എഫര്‍ട്ടലെസ്സും,’ നിത്യ മേനന്‍ പറഞ്ഞു.
19(1)(എ) സിനിമയുടെ കഥയുമായി സംവിധായിക ഇന്ദു വി.എസ് തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും നടി അഭിമുഖത്തില്‍ പറയുന്നു.
‘സിനിമയുടെ കഥയുമായി സംവിധാനം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് ഇന്ദു വി.എസ് വീട്ടില്‍ വന്നിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. മറിച്ചൊരു ചിന്തയും പിന്നീട് തോന്നിയില്ല. ഇറ്റ് വാസ് ബ്യൂട്ടിഫുള്‍,’ നിത്യ മേനന്‍ പറഞ്ഞു.
Content Highlight: Nithya Menen Talks About Vijay Sethupathi