മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനന്‍. കുറഞ്ഞ സിനിമകളിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ നടിക്ക് എളുപ്പത്തില്‍ സാധിച്ചിരുന്നു.
ബാലതാരമായി സിനിമാ മേഖലയില്‍ എത്തിയ നിത്യ 2008ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ലീഡ് റോളില്‍ എത്തുന്നത്.
അതിനുശേഷം നിരവധി സിനിമകളുടെ ഭാഗമാകാന്‍ നിത്യ മേനന് സാധിച്ചിരുന്നു. ഒപ്പം ഹിന്ദി വെബ് സീരീസായ ബ്രീത്ത് 2വിലും നടി അഭിനയിച്ചിരുന്നു. ഇപ്പോള്‍ വെബ് സീരീസുകളെ കുറിച്ച് പറയുകയാണ് നിത്യ. സിനിമ പോലെ തന്നെ വെബ് സീരീസുകളെയും താന്‍ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് നിത്യ പറയുന്നത്.
തന്നെപ്പോലുള്ള അഭിനേതാക്കള്‍ക്ക് സ്വന്തം സ്‌പേയ്സില്‍ നിന്നുകൊണ്ട് തന്നെ അവരുടെ അഭിരുചികളെ പരിപോഷിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് വെബ് സീരീസുകളെ താന്‍ കാണുന്നതെന്നും നിത്യ മേനന്‍ പറയുന്നു.
ബ്രീത്ത് 2വില്‍ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന് തുല്യം പ്രധാനമുള്ള കഥാപാത്രത്തെ തനിക്ക് അവതരിപ്പിക്കാന്‍ പറ്റിയെന്നും അതിന് സംവിധായകന്‍ മയാംഗ് ശര്‍മയോടാണ് നന്ദി പറയേണ്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ മേനന്‍.
‘സിനിമ പോലെ തന്നെ വെബ് സീരീസുകളെയും ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. എന്നെപ്പോലുള്ള അഭിനേതാക്കള്‍ക്ക് അവരുടേതായ സ്‌പേയ്സില്‍ നിന്നുകൊണ്ട് തന്നെ അവരുടെ അഭിരുചികളെ പരിപോഷിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് വെബ് സീരീസുകളെ ഞാന്‍ കാണുന്നത്.
ബാഹ്യമായ സമ്മര്‍ദം ഒന്നുമില്ലാതെ തന്നെ ആര്‍ക്കും പങ്കെടുക്കാവുന്ന ഗെയിം പോലെയാണ് ഞാന്‍ സീരീസിനെ കാണുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ബ്രീത്ത് 2വില്‍ അഭിഷേക് ബച്ചന് തുല്യം പ്രധാനമുള്ള കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാന്‍ പറ്റി. അതിന് സംവിധായകന്‍ മയാംഗ് ശര്‍മയോടാണ് എനിക്ക് പ്രത്യേകം നന്ദിയുള്ളത്,’ നിത്യ മേനന്‍ പറഞ്ഞു.
Content Highlight: Nithya Menen Talks About Breathe 2 Series With Abhishek Bachchan