| Saturday, 25th September 2021, 12:41 pm

തകര്‍പ്പന്‍ ഡാന്‍സുമായി നിത്യയും മകളും; അമ്മ മകള്‍ കോംബോ വീണ്ടും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് നിത്യ ദാസ്. നരിമാന്‍, ബാലേട്ടന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും നിത്യ ഭാഗമായിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ നിത്യ മകളോടൊപ്പം ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

View this post on Instagram

A post shared by Nithya Das (@nityadas_)

കാഴ്ചയില്‍ ഇരുവരും ഒരു പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയുടേയും മകളുടേയും ജോഡി എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. സിനിമാതാരമായ മന്യയും കമന്റുകളില്‍ തന്റെ സ്‌നേഹം പങ്കുവെക്കുന്നുണ്ട്.

വിവാഹത്തിന് ശേഷം താരം സിനിമാ മേഖലയില്‍ നിന്നും വിട്ട് നിന്നിരുന്നു. 2007ല്‍ പുറത്തിറങ്ങിയ സൂര്യകിരീടമാണ് താരത്തിന്റെ അവസാന ചിത്രം.

സിനിമയില്‍ നിന്നും വിട്ട് നിന്നിട്ടുണ്ടെങ്കിലും ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളില്‍ നിത്യ ദാസ് സ്ഥിര സാന്നിധ്യമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Nithya Das shares dance video with her daughter

We use cookies to give you the best possible experience. Learn more