മമ്മൂക്ക ഇതൊക്കെ ചെയ്യുമോയെന്ന് അവര്‍ ചോദിച്ചു; അന്ന് ഞാനൊരു മറുപടി നല്‍കി: നിതിന്‍ രഞ്ജി പണിക്കര്‍
Entertainment
മമ്മൂക്ക ഇതൊക്കെ ചെയ്യുമോയെന്ന് അവര്‍ ചോദിച്ചു; അന്ന് ഞാനൊരു മറുപടി നല്‍കി: നിതിന്‍ രഞ്ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd July 2024, 8:16 pm

2016ല്‍ മമ്മൂട്ടിയെ നായകനായി എത്തിയ ചിത്രമായിരുന്നു കസബ. മമ്മൂട്ടിക്ക് പുറമെ സമ്പത്ത് രാജ്, നേഹ സക്സേന, വരലക്ഷ്മി ശരത്കുമാര്‍, ജഗദീഷ് എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഈ ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനായിരുന്നു നിതിന്‍ രഞ്ജി പണിക്കര്‍. അദ്ദേഹം തന്നെയായിരുന്നു കസബയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

ഈ സിനിമയിലേക്ക് മമ്മൂട്ടിയെ കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് നിതിന്‍. ഒരു കഥാപാത്രം അത് ചെയ്യുന്ന താരത്തിന്റെ ജീവിതത്തില്‍ എങ്ങനെ ഇമ്പാക്ട് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് അദ്ദേഹം കസബയെ കുറിച്ച് സംസാരിച്ചത്. താന്‍ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും അത്തരത്തില്‍ ചിന്തിച്ചാല്‍ അത് എഴുത്തിനെ സ്വാധീനിക്കുമെന്നും സംവിധായകന്‍ പറയുന്നു. ഫില്‍മിബിറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. കാരണം അത്തരത്തില്‍ ചിന്തിച്ചാല്‍ അത് നമ്മുടെ എഴുത്തിനെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യും. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ആ സമയത്ത് മമ്മൂക്കയെ വെച്ച് കസബ ചെയ്യില്ല. കാരണം അപ്പോള്‍ മമ്മൂക്കയുടെ ഇമേജ് മറ്റൊരു തരത്തിലായിരുന്നു. ആ സമയത്ത് മാത്രമല്ല, ഇപ്പോഴും മമ്മൂക്കയുടെ ഇമേജ് മറ്റൊരു തരത്തില്‍ തന്നെയാണ്. അന്ന് അങ്ങനെയൊരു പടം ചെയ്യുന്നതിനെ പറ്റി ആരും ചിന്തിച്ചു കാണില്ല.

ALSO READ: കഥ ആ മൊമന്റില്‍ ഇഷ്ടമായി; ഗര്‍ഭിണിയുടെ വയറ് പിടിച്ചു ഞെക്കുന്ന സീന്‍ കേട്ടപ്പോള്‍ എന്തോ പോലെയായി: പ്രശാന്ത് മുരളി

കസബയുമായി മമ്മൂക്കയുടെ അടുത്ത് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ പലരും എന്നോട് ചോദിച്ചത് മമ്മൂക്ക ഇപ്പോള്‍ ഇതൊക്കെ ചെയ്യുമോ എന്നാണ്. ഇതിനൊക്കെ അപ്പുറത്തേക്ക് അദ്ദേഹം ഒരുകാലത്ത് ചെയ്തിട്ടുണ്ട് എന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്. ഞാന്‍ ഉദ്ദേശിച്ചത് ആ ഴോണറില്‍ വരുന്ന അല്ലെങ്കില്‍ ആ ഷേഡ് വരുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം മുമ്പ് ചെയ്തിട്ടുണ്ട് എന്നാണ്,’ നിതിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞു.


Content Highlight: Nithin Renji Panicker Talks About Kasaba And Mammootty