ചെറിയൊരു നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തുവരുന്ന ഒരു മാസ് എന്റര്‍ടൈന്‍മെന്റാണ് കാവല്‍. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. തമ്പാന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപിയെത്തുന്നത്.
ആക്ഷന്‍ മൂഡിലുള്ള ചിത്രം തന്നെയാണ് കാവല്‍ എന്നും വലിയൊരു വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ അവര്‍ക്ക് താത്പര്യമുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ ചിത്രമാണ് കാവലെന്നുമാണ് നിഥിന്‍ പറയുന്നത്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഥിന്‍.
സുരേഷ് ഗോപിയുടെ ഒരു വന്‍ മടങ്ങിവരവ് തന്നെയാകുമോ കാവല്‍ എന്ന ചോദ്യത്തിന് സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നത് സുരേഷ് ഗോപിയെ സംബന്ധിച്ച് ഒരു പുതുമയൊന്നും അല്ലെന്നും പലപ്പോഴും ശക്തമായ തിരിച്ചുവരവുകള്‍ നടത്തിയിട്ടുള്ള ആളാണ് സുരേഷ് ഗോപിയെന്നുമായിരുന്നു നിഥിന്‍ രണ്‍ജി പണിക്കറിന്റെ മറുപടി.
കാവല്‍ എന്ന സിനിമ അദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവ് എന്നതിന് അപ്പുറത്തേക്ക് ആഘോഷിക്കപ്പെടുന്ന സിനിമയാവട്ടെ. അദ്ദേഹത്തിനും എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന ഒരു സിനിമയാവട്ടെ. അദ്ദേഹത്തിന്റെ ഫാന്‍സിനും മലയാള സിനിമ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു ട്രീറ്റ് ആവട്ടെയെന്നാണ് ഞാന്‍ കരുതുന്നത്, നിഥിന്‍ പറയുന്നു.
സുരേഷ് ഗോപിയോടൊപ്പമുള്ള ചിത്രീകരണം എത്രത്തോളം കംഫര്‍ട്ടബിള്‍ ആയിരുന്നു എന്ന ചോദ്യത്തിന് തന്റെ ഓര്‍മയില്‍ ഏറ്റവും അധികം അടുപ്പമുള്ള ആദ്യത്തെ സിനിമാക്കാരന്‍ സുരേഷ് അങ്കിള്‍ ആണെന്നായിരുന്നു നിഥിന്റെ മറുപടി.
കുട്ടിക്കാലം തൊട്ട് അച്ഛന്റെ സിനിമകളിലെല്ലാം സുരേഷ് ഗോപിയുണ്ട്. സ്വാഭാവികമായിട്ടും ലൊക്കേഷനില്‍ പോകുമ്പോഴോ അല്ലാതെയോ സുരേഷ് ഗോപിയുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും അടുപ്പമുണ്ടായിട്ടുണ്ട്. പിന്നെ ഞാന്‍ അച്ഛന്റെ അസിസ്റ്റന്റ് ആയിട്ട് വര്‍ക്ക് ചെയ്യുന്ന സിനിമയിലും അദ്ദേഹമായിരുന്നു നായകന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമുള്ള വര്‍ക്ക് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു, നിഥിന്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം