ന്യൂദല്‍ഹി: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള വിവാദ തീരുമാനത്തിന് താല്‍കാലിക സ്റ്റേ. വയല്‍ക്കിളി സമരനേതാക്കളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം ആയത്.
വയല്‍ നികത്തിയുള്ള ബൈപാസിന് ബദല്‍ സാധ്യതകള്‍ പരിശോധിക്കാനാണ് കേന്ദ്ര തീരുമാനം. ഇതിനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ഈ സമിതി കീഴാറ്റൂരിലെത്തി പരിശോധന നടത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. കീഴാറ്റൂരില്‍ മേല്‍പ്പാലം പരിഹാരമല്ലെന്നും, അലൈന്‍മെന്റ് മാറ്റുക മാത്രമാണ് പരിഹാരമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ ഇടപെടലാണ് വയല്‍ക്കിളികളുമായുള്ള നിതിന്‍ ഗഡ്കരിയുടെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. നേരത്തെ കീഴാറ്റൂരിലെ ബൈപാസ് നിര്‍മാണത്തിലെ തുടര്‍നടപടികള്‍ താല്‍ ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നേതൃത്വം ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ALSO READ: ഇതാണ് ജൂഡ് ആന്റണിയെപ്പോലുള്ളവര്‍ക്ക് മണിയാശാന്റെ മറുപടി
സി.പി.ഐ.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി സജീവ പ്രവര്‍ത്തകനുമായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു വയല്‍ക്കിളി സമരം ആരംഭിച്ചത്.