എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ തുറന്നുപറയുകയാണ് നടിയും അവതാരകയുമായ നിത പ്രോമി. ഹ്രസചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച അദിതി രവിയുടെ അമ്മയുടെ റോളിലേക്കാണ് തന്നെ വിളിച്ചതെന്ന് നിത പറയുന്നു.
അദിതിയുടെ അമ്മയായൊക്കെ അഭിയിക്കണോ എന്നാണ് സംവിധായികയായ വര്‍ഷ വിളിച്ചപ്പോള്‍ ആദ്യം തോന്നിയതെന്നും പിന്നീട് കഥ കേട്ടപ്പോള്‍ ഏറെ ഇഷ്ടം തോന്നിയതുകൊണ്ട് അഭിനയിക്കുകയായിരുന്നുവെന്നും നിത പറയുന്നു.
‘പുതുമയുള്ള സബ്ജക്റ്റ് ആയി തോന്നി കഥ കേട്ടപ്പോള്‍. കണ്ട പ്രേക്ഷകര്‍ക്കും എന്റെ നാരായണിയോട് ഒരിഷ്ടം തോന്നിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. എനിക്കും പ്രോമിക്കും ഒരുമിച്ച് പപ്പയും മമ്മിയുമായി അഭിനയിക്കാന്‍ കഴിഞ്ഞു. പക്ഷേ വേര്‍പിരിഞ്ഞ പപ്പയും മമ്മിയുമായാണ് ഞങ്ങള്‍ അഭിനയിച്ചത്,’ നിത പറയുന്നു. നിതയുടെ ഭര്‍ത്താവ് പ്രോമിയാണ് അദിതിയുടെ അച്ഛനായി അഭിനയിച്ചത്.
കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ ഒതുങ്ങിക്കൂടിയിരുന്ന കുട്ടിയായിരുന്നുവെന്നും പിന്നീട് വിവാഹമെല്ലാം കഴിഞ്ഞ് അഭിനയരംഗത്തേക്ക് വന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കെല്ലാം അത്ഭുതമാണെന്നും നിത പറഞ്ഞു.
അദിതി രവിയും ഉണ്ണിമുകുന്ദനും ആയിരുന്നു എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ശബ്ദ സാന്നിധ്യത്തിലൂടെയാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നവാഗതയായ വര്‍ഷ വാസുദേവ് ആണ് നാരായണിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
അരവിന്ദന്‍ എന്ന കഥാപാത്രമായാണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്. കൊവിഡ് കാലത്തെ ക്വാറന്റൈന്‍ ജീവിതത്തില്‍ ഉടലെടുക്കുന്ന അപൂര്‍വ്വ സൗഹൃദവും പിന്നീടങ്ങോട്ടുള്ള സംഭവവികാസങ്ങളുമാണ് ഈ സിനിമയിലുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Nitha Promy shares experience about her shortfilm