നിതാഖാത്: എത്യോപ്യയില്‍ സൗദി വിരുദ്ധകലാപം
World
നിതാഖാത്: എത്യോപ്യയില്‍ സൗദി വിരുദ്ധകലാപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2013, 7:32 am

nitaqat

[]അഡിസ് അബാബ: എത്യോപ്യയിലെ സൗദി എംബസിക്ക് മുമ്പില്‍ സൗദി വിരുദ്ധ പ്രക്ഷോഭം. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് രംഗത്തെത്തി കലാപം അടിച്ചമര്‍ത്തി.

സൗദിയില്‍ നിതാഖാത് പരിശോധനയ്ക്കിടെ എത്യോപ്യന്‍ പൗരന്‍മാര്‍ പീഡിപ്പിക്കപ്പെടുന്നു എന്നാരോപിച്ചായിരുന്നു പ്രക്ഷോഭം.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേററു. സൗദി എംബസിയിലേയ്ക്കുളള റോഡുകള്‍ പൊലീസ് അടച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായും ക്യമറകള്‍ തകര്‍ത്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ എത്യോപ്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സൗദിയില്‍ നിതാഖാത് പരിശോധനയ്ക്കിടെ ഏറ്റവും കൂടുതല്‍ പിടിയിലാകുന്നത് എത്യോപ്യന്‍ പൗരന്‍മാരാണ്. കഴിഞ്ഞ ദിവസം 23,000-ല്‍ അധികം അനധികൃത എത്യോപ്യക്കാരാണ് സൗദിയില്‍ കീഴടങ്ങിയത്.

എന്നാല്‍ അഞ്ഞൂറോളം എത്യോപ്യക്കാര്‍ മാത്രമേ പിടിയിലായിട്ടുള്ളു എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

പരിശോധനയ്ക്കിടെ പിടിയിലാകുന്നവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം എത്യോപ്യന്‍ സര്‍ക്കാര്‍ സൗദി ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മറ്റെല്ലാ രാജ്യക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് എത്യോപ്യന്‍ പൗരന്‍മാരും സൗദിയില്‍ നേരിടുന്നതെന്നും വാദമുണ്ട്.