കാതിക്കൂടം: നീറ്റ ജലാറ്റിന്‍ കമ്പനി കവാടം ഉപരോധിച്ചു
Kerala
കാതിക്കൂടം: നീറ്റ ജലാറ്റിന്‍ കമ്പനി കവാടം ഉപരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2013, 6:05 am

[]ചാലക്കുടി: ##കാതിക്കൂടം നിറ്റ ജലാറ്റിന്‍ കമ്പനിയുടെ പരിസരമലിനീകരണത്തിനെതിരെ നടക്കുന്ന നിരാഹാരസമരത്തിന്റെ ഭാഗമായി സമരസമിതി പ്രവര്‍ത്തകര്‍ കമ്പനി കവാടം ഉപരോധിച്ചു.

സമരസമിതി രക്ഷാധികാരി ജയ്‌സണ്‍ പാനിക്കുളങ്ങര നടത്തുന്ന നിരാഹാരം രണ്ട് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഉപരോധസമരം നടത്തിയത്. ദല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ ഐസ നേതാവ് പ്രവീണ്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

ഐസ നേതാവ് സന്ദീപ്, കോണ്‍ഗ്രസ് ബ്‌ളോക്ക് സെക്രട്ടറി ടി.ജി. പൗലോസ്, കണ്‍വീനര്‍ കെ.എ. അനില്‍കുമാര്‍, വി.എ. രമേശന്‍, ബാബു നമ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, ആലുവ നഗരസഭ ചെയര്‍മാന്‍ ജേക്കബ് മൂത്തേടന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എം. ഷെരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി മിര്‍സാദ് റഹ്മാന്‍, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് പൗലോസ് കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് സീന ഷിബു, ചിത്രകാരി അനു മാര്‍ട്ടിന്‍, ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.ജെ. ജോയി, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് മുരളി ചക്കന്തറ തുടങ്ങിയവര്‍ ജയ്‌സണ്‍ പാനികുളങ്ങരയെ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു.