|

നിത അംബാനിയെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറാക്കാന്‍ നീക്കം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്
ലഖ്‌നൗ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിസിറ്റിംംഗ് പ്രൊഫസറാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍.വുമണ്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിങ് പ്രൊഫസറായാണ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിത അംബാനിയെ ക്ഷണിച്ചത്. റിലയന്‍സ് ഫൗണ്ടേഷന്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം.

എന്നാല്‍ സ്ത്രീ ശാക്തീകരണമാണ് വിഷയമെങ്കില്‍ അരുണിമ സിന്‍ഹ, ബചേന്ദ്രി പാല്‍, മേരി കോം തുടങ്ങിയവരെയാണ് യൂണിവേഴ്‌സിറ്റി പരിഗണിക്കേണ്ടതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കോടീശ്വരന്റെ ഭാര്യ എന്നത് ഒരു നേട്ടമല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

വൈസ് ചാന്‍സലര്‍ രാകേഷ് ബത്‌നാഗറിന്റെ വസതിക്കു മുന്നിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്.

ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയേയും സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തലിനേയും വിസിറ്റിങ് പ്രൊഫസര്‍മാരായി നിയമിക്കാന്‍ സര്‍വ്വകലാശാല പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Nita Ambani to be appointed Visiting Professor at Banaras Hindu University; Students in protest

Video Stories