ഫാഷന്‍ വേള്‍ഡില്‍ വൈറലായി നിതാ അംബാനിയുടെ ബാഗ്;വില 2.6 കോടി
Life Style
ഫാഷന്‍ വേള്‍ഡില്‍ വൈറലായി നിതാ അംബാനിയുടെ ബാഗ്;വില 2.6 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 1:05 am

 

ലൈഫ് സ്റ്റൈല്‍ ഓരോരുത്തരുടെയും വ്യത്യസ്തമാണ്. അത് സെലിബ്രിറ്റികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. പുതിയ പുതിയ ഫാഷനുകള്‍ ആദ്യം പരീക്ഷിക്കുന്നതും സെലിബ്രിറ്റികളായിരിക്കും. ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ച റിലയന്‍സ് ഇന്റസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ പത്‌നി നിത അംബാനിയെ കുറിച്ചാണ്.

ഇവരുടെ ബാഗിലേക്കാണ്  സെലിബ്രിറ്റികളുടെ നോട്ടം. കാര്യമെന്താണെന്നല്ലേ? നിതാ അംബാനി അടുത്തിടെ വാങ്ങിയ ബാഗിന്റെ വിലയാണ് ശ്രദ്ധനേടിയത്.വസ്ത്രധാരണ രീതിയ്ക്ക് ഏറെ ശ്രദ്ധിക്കുന്ന നിത ഇന്ത്യ-പാക് മത്സരത്തിന് എത്തിയപ്പോഴുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂര്‍,കരീന കപൂര്‍ എന്നിവര്‍ക്കൊപ്പമുള്ളതായിരുന്നു ചിത്രം. എന്നാല്‍ ചിത്രത്തിലെ താരസാന്നിധ്യത്തേക്കാള്‍ നിതയുടെ കൈയ്യിലെ ബാഗ് ആണ് ചര്‍ച്ചയായത്. ‘ഹിമാലയ ക്രോകഡൈല്‍ ഡയമണ്ട് ബിര്‍കിന്‍” ആയിരുന്നു ഈ ബാഗ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഒന്നാണിത്. പതിനെട്ട് ക്യാരറ്റ് സ്വര്‍ണത്തില്‍ 240 ഡയമണ്ടുകളാണ് പതിച്ചിരിക്കുന്നത്. ഏകദേശം 2.6 കോടി രൂപയാണ് ഇതിന്റെ വില. പേള്‍ വൈറ്റും,ആഷ് കളറും ചേരുന്ന ഒരു സിമ്പിള്‍ ഹംമ്പിള്‍ ഫാഷന്‍.