നിസ്സാന്‍ മൈക്ര ഓട്ടോമാറ്റിക് വാരിയന്റ്
Big Buy
നിസ്സാന്‍ മൈക്ര ഓട്ടോമാറ്റിക് വാരിയന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd February 2013, 4:24 pm

ചെന്നൈ: നിസ്സാന്റെ ജനപ്രിയ മോഡലുകളാ മൈക്ര, സണ്ണി എന്നിവയുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകള്‍ പുറത്തിറക്കാന്‍ നിസ്സാന്‍ പദ്ധതിയിടുന്നു. ആഭ്യന്തര വിപണിയില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ നിസ്സാന്റെ പുതിയ ചുവടുവെപ്പ്.[]

2010 ലാണ് നിസ്സാന്‍ മൈക്ര ഇന്ത്യയിലെത്തുന്നത്. നിസ്സാന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നാമതായുള്ള മോഡലുകളില്‍ ഒന്നാണ് മൈക്ര. ഇരു മോഡലുകളുടേയും ഇന്ധന ക്ഷമത കൂടുതലുള്ള കാറുകളാണ് ഇനി വരാനിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇത്കൂടാതെ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റിനൗള്‍ട്ടുമായി ചേര്‍ന്ന് 45,000 കോടിയുടെ നിര്‍മാണ പദ്ധതിക്കും നിസ്സാന്‍ പദ്ധതിയിട്ടിട്ടുണ്ട്. വര്‍ഷം 4 ലക്ഷം കാറുകള്‍ പുറത്തിറക്കാനാണ് പുതിയ സംരഭം കൊണ്ട് ഉദ്ദേശിക്കുന്നത്.

2014 ഓടെ ഡസ്റ്റണ്‍ എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കാനും ഇരു കമ്പനികളും പദ്ധതിയിടുന്നുണ്ട്.