| Tuesday, 14th April 2015, 8:46 am

മാരുതിക്കും സുസുക്കിക്കും വെല്ലുവിളിയുമായി നിസാന്റെ 'കുഞ്ഞന്‍ കാര്‍' വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിസാന്റെ കുറഞ്ഞ വിലയ്ക്കുള്ള കാറുകളുടെ ബ്രാന്റായ ഡാറ്റ്‌സണ്‍ 2016ല്‍ പുതിയ കാറുമായി വരുന്നു. ഡാറ്റ്‌സന്റെ ഇന്ത്യയിലെ ആദ്യ വാര്‍ഷിക ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഒരു കുഞ്ഞുകാറാണ് കമ്പനി പുറത്തിറക്കാനുദ്ദേശിക്കുന്നത്. മാരുതി സുസുക്കി ആള്‍ട്ടോ 800, ഹ്യൂണ്ടായി ഇയോണ്‍ പ്രേമികളെയാണ് പുതിയ കാറിലൂടെ ലക്ഷ്യമിടുന്നത്.

ഒരു വര്‍ഷത്തിനിടെ നിസാന്റെ 17,000 യൂണിറ്റ് ഡാറ്റ്‌സണ്‍ കാറുകളാണ് വിറ്റഴിഞ്ഞത്. 2016 ഓടെ ചെറുനഗരങ്ങളില്‍ 60 എക്‌സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പുകള്‍ തുറന്ന് വില്പന വര്‍ധിപ്പിക്കാനാണ് കമ്പനി നീക്കം.

നിസാന്റെ ഡീലര്‍ഷിപ്പുകളിലൂടെ മാത്രമാണ് കമ്പനി ഇപ്പോള്‍ ഡാറ്റ്‌സണ്‍ ഉല്പന്നങ്ങള്‍ വില്‍ക്കുന്നത്.

പുതിയ കാറിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2014ലെ ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച റെഡി-ഗോ ആശയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാവും പുതിയ ഡിസൈന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇതേ വാഹനത്തിന്റെ എല്‍.പി.ജി മോഡലും കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more