തിരുവനന്തപുരം: 70 രൂപ ചെലവില്‍ 400 കിലോമീറ്റര്‍ ഓടിക്കാവുന്ന നിസാന്റെ ഇലക്ട്രിക് കാര്‍ തിരുവനന്തപുരത്ത്. ടെക്‌നോപാര്‍ക്കില്‍ നടന്ന നിസാന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് ഉദ്ഘാടനവേദിയിലാണ് നിസാന്‍ ലീഫ് എത്തിയത്.
70 രൂപ ചെലവില്‍ ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ നിസാന്‍ ലീഫ് സഞ്ചരിക്കും എന്നതാണ് ഈ കാറിന്റെ പ്രത്യേകത. ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് നിസാന്‍ ലീഫ്.
40 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ്ജ് കൈവരിക്കാന്‍ ലീഫിനാവും. ഇതിനായി 40 kWh ബാറ്ററിയാണ് ഒരുക്കിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലീഫ് എത്തിയിട്ടില്ലെങ്കിലും ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടെക്‌നപാര്‍ക്കില്‍ നടന്ന ആഗോള ഡിജിറ്റല്‍ ഹബ്ബ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ശശി തരൂര്‍ എം.പി, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍, കേഞ്ചി ഹിരാമാത്സു, നിസാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ടോണി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ പങ്കെടുത്തു.
WATCH THIS VIDEO: