| Monday, 22nd August 2016, 11:21 am

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് മോഡലുകളില്‍ പരിഷ്‌കാരവുമായി നിസ്സാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നവരാത്രി, ദീപാവലി ഉത്സവ സീസണു മുന്നോടിയായി ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസ്സാന്‍ ഇന്ത്യയിലെ മോഡല്‍ വേരിയന്റുകളില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി.

ഹാച്ച്ബാക്കായ മൈക്ര, സെഡാനായ സണ്ണി, സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ടെറാനോ എന്നിവയുടെ വേരിയന്റുകളിലാണ് കമ്പനി പരിഷ്‌കാരം നടപ്പാക്കിയത്. മൂന്നു മോഡലുകള്‍ക്കും നിലവിലുണ്ടായിരുന്ന വേരിയന്റുകളില്‍ പകുതിയോളം ഉപേക്ഷിക്കാനാണ് നിസ്സാന്റെ തീരുമാനം.

ജനപ്രിയമായ വകഭേദങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണു നിസ്സാന്‍ ഇന്ത്യയിലെ മോഡല്‍ശ്രേണിയില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നതെന്നാണു സൂചന.

പരിഷ്‌കാരങ്ങളുടെ ഫലമായി പെട്രോള്‍ എന്‍ജിനുള്ള മൈക്ര ഇനി മുതല്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനോടെ മാത്രമാവും വില്‍പ്പനയ്ക്കുണ്ടാവുക. എക്‌സ് ട്രോണിക് സി.വി.ടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെയുള്ള മൈക്ര പെട്രോള്‍ എക്‌സ് എല്‍, എക്‌സ് വി വേരിയന്റുകളിലാണ് ലഭിക്കുക.

അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, ഇനിമുതല്‍ ഡീസല്‍ എന്‍ജിനുള്ള മൈക്രയ്‌ക്കൊപ്പം മാത്രമാണുണ്ടാവുക. കൂടാതെ മൈക്ര ഡീസലിന്റെ അടിസ്ഥാന വകഭേദമായ എക്‌സ് ഇ, മുന്തിയ വകഭേദമായ എക്‌സ് വി.പി എന്നിവ പിന്‍വലിക്കാനും നിസ്സാന്‍ തീരുമാനിച്ചിട്ടുണ്ട്.

ടെറാനോയിലാവട്ടെ 83 ബി.എച്ച്.പി, 108 ബി.എച്ച്.പി എന്‍ജിനുകളുമായുള്ള എക്‌സ് എല്‍ ഇനി വില്‍പ്പനയ്ക്കുണ്ടാവില്ല. 109 ബി .എച്ച്.പി ഡീസല്‍ ടെറാനോയുടെ എക്‌സ് വി വേരിയന്റും പിന്‍വലിച്ചിട്ടുണ്ട്. മേലില്‍ 83 ബി.എച്ച്.പി പെട്രോള്‍ എന്‍ജിനോടെ എക്‌സ് എല്‍, എക്‌സ് ഇ, എക്‌സ് എല്‍ പ്ലസ്, 108 ബി.എച്ച്.പി എന്‍ജിനോടെ എക്‌സ് വി പ്രീമിയം വേരിയന്റുകളിലാണ് ടെറാനോ ലഭിക്കുക.

Latest Stories

We use cookies to give you the best possible experience. Learn more