| Tuesday, 14th August 2012, 7:40 pm

വിപണിയിലെ രാജാവാകാന്‍ നിസ്സാന്‍ എത്തുന്നു, ഒപ്പം ഇവാലിയയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ നിസ്സാനിന്റെ പുതിയ മോഡലാണ് നിസ്സാന്‍ ഇവാലിയ. നിസ്സാന്‍ എന്‍വൈ 200 ന്റെ ഇന്ത്യന്‍ മോഡലാണ് ഇവാലിയ.

ഏഴ് സീറ്റുമായാണ് ഇവാലിയയുടെ വരവ്. ഓരോ വ്യക്തിക്കും ഓരോ സീറ്റ് എന്ന അന്താരാഷ്ട്ര നിയമമനുസരിച്ചാണ് ഏഴ് സീറ്റ് വിഭാഗത്തിലേക്ക് നിസ്സാനും എത്തിച്ചേര്‍ന്നിരിക്കുന്നത്. നിയമം ഇന്ത്യയില്‍ ഇപ്പോള്‍ കര്‍ക്കശമല്ലെങ്കിലും ഭാവിയില്‍ അങ്ങനെ സംഭവിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ഏഴ് സീറ്റ് കാറുമായി നിസ്സാന്‍ നേരത്തേ എത്തുന്നത്.[]

ഏഴ് സീറ്റ് വിഭാഗത്തിലുള്ള മറ്റ് കാറുകളേക്കാള്‍ രൂപഘടനയില്‍ വളരെയധികം പുതുമകള്‍ ഇവാലിയയില്‍ കൊണ്ട് വരാന്‍ നിസ്സാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.  കുഞ്ഞന്‍ ഹെഡ്‌ലൈറ്റും വ്യത്യസ്തമായ മെഷ് ഗ്രില്ലുമൊക്കെ കണ്ടാല്‍ ആള് തനി ജപ്പാന്‍കാരനാണെന്നേ പറയൂ. വലിയ ബമ്പറും എയര്‍വെന്റുമാണ് ഇവാലിയയുടെ മറ്റ് പ്രത്യേകതകള്‍.

വാനിനെ തോന്നിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ബോണറ്റിന്റെ ഘടന. സാധാരണ കാറുകളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്നതും നീളം കുറഞ്ഞതുമാണ് ഇതിന്റെ ബോണറ്റ്.

പിന്നിലെ വലിയ ഡോര്‍ വലിയ ലഗേജുകള്‍ ഉള്‍കൊള്ളിക്കാന്‍ സഹായിക്കും. ഫ്‌ളോറിന്റെ ഉയരം കുറവാണെന്നതിനാല്‍ അകത്തേക്ക് എളുപ്പത്തില്‍ കയറാനാകും. മോണോകോക്ക് രീതിയിലാണ് ഇതിന്റെ ഫ്‌ളോര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇവാലിയയുടെ ഉള്‍വശവും മനോഹരമാണ്. സെന്റര്‍ കണ്‍സോളും അതിന് താഴെയായുള്ള ഗിയര്‍ ലിവറുമൊക്കെ ഉള്‍വശം ആകര്‍ഷകമാക്കുന്നു.

ഇവാലിയയുടെ ഉള്‍വശവും മനോഹരമാണ്. സെന്റര്‍ കണ്‍സോളും അതിന് താഴെയായുള്ള ഗിയര്‍ ലിവറുമൊക്കെ ഉള്‍വശം ആകര്‍ഷകമാക്കുന്നു. ഉയരം ക്രമീകരിക്കാവുന്ന രീതിയിലാണ് ഇതിന്റെ സ്റ്റിയറിങ് വീല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഇവാലിയയില്‍ ഉള്ളത്.  ഉയര്‍ന്ന ഇന്ധനക്ഷമതയും ഇവാലിയ അവകാശപ്പെടുന്നുണ്ട്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സും ഇവാലിയയിലുണ്ട്.

ഇവാലിയയുടെ സ്റ്റീരിയോയും ഗംഭീരമാണ്. പരമ്പരാഗതമായ ഓഡിയോ സിസ്റ്റത്തില്‍ ആവശ്യത്തിനുള്ള സ്പീക്കര്‍ ഘടിപ്പിച്ചതോടെ ഒരു പുതിയ ലുക്ക് കിട്ടിയിട്ടുണ്ട്. എ.സിയും സ്റ്റീരിയോയുടെ കൂടെയാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ടെലിഫോണ്‍ കപ്പ് ഹോള്‍ഡര്‍, അലാം കിറ്റ്, വാട്ടര്‍ പ്രൂഫ് സീറ്റ്, റെയര്‍ പാര്‍ക്ക് സെന്‍സര്‍ എന്നിവയും ഇവാലിയയുടെ സവിശേഷതകളാണ്.

സെപ്റ്റംബര്‍ 25 നാണ് ഇവാലിയ വിപണിയിലെത്തുക. 10 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് ഇതിന്റെ വില കണക്കാക്കപ്പെടുന്നത്.

മികച്ച യാത്രാസുഖവും വിശാലമായ ഉള്‍വശവുമുള്ള ഇവാലിയയുടെ വരവോടെ വിപണിയില്‍ ചുവടുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നിസ്സാന്‍.

We use cookies to give you the best possible experience. Learn more