| Monday, 19th November 2018, 5:40 pm

നിസ്സാൻ മോട്ടോർസ് കമ്പനി ചെയർമാൻ കാർലോസ് ഗോൺ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: അഴിമതി കേസുമായി ബന്ധപ്പെട്ട് നിസ്സാൻ കാർനിർമ്മാണ കമ്പനി ചെയർമാൻ കാർലോസ് ഗോണിനെ ടോക്കിയോ പൊലീസ് അറസ്റ്റ് ചെയ്തു. ജാപ്പനീസ് പത്രം “യോമിയുറി ഡെയിലി” ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഗോൺ തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി കമ്പനിയുടെ പണം ഉപയോഗിച്ചെന്നും, ജോണിന്റെയും റെപ്രസെന്ററ്റീവ് ഡയറക്ടർ ഗ്രെഗ്ഗ് കെല്ലിയുടെയും അനധികൃത സാമ്പത്തിക ഇടപാടുകൾ ഏഴു മാസമായി അന്വേഷിച്ചുവരികയായിരുന്നുവെന്നും ജാപ്പനീസ് വാഹനനിർമ്മാതാക്കളായ നിസ്സാൻ പറയുന്നു.

Also Read എറണാകുളം പ്രസ് ക്ലബില്‍ നിന്നിറങ്ങിയ യുവതികളെ കൂകിവിളിച്ച് പ്രതിഷേധക്കാര്‍; ശരണം വിളിച്ച് യുവതികളുടെ മടക്കം

വാർത്ത അങ്ങേയറ്റം ഞെട്ടലോടെയാണ് ജാപ്പനീസ് ജനത സ്വീകരിച്ചത്. നിസ്സാൻ കമ്പനി കടക്കെണിലായിരുന്നപ്പോൾ രക്ഷിച്ചത് ദൈവദൂതനെപോലെ എത്തിയ കാർലോസ് ഗോണാണ്. കമ്പനിയെ കടക്കെണിയിൽ നിന്നും രക്ഷിക്കുക മാത്രമല്ല, വൻ ലാഭത്തിലാക്കുകയും ചെയ്തു ഗോൺ. നിസ്സാന് പുറമെ ഫ്രഞ്ച് കാര് നിർമ്മാതാക്കളായ “റെനോ”യുടെ ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമാണ് കാർലോസ് ഗോൺ. ഒരു കമ്പനി തൊഴിലാളി വഴിയാണ് നിസ്സാൻ ഗോണിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മനസിലാക്കുന്നത്.

തുടർന്ന് ജോണിന്റെ ഓരോ നീക്കങ്ങളും തങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നവെന്ന് പറഞ്ഞ കമ്പനി അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തങ്ങൾ ഒരുക്കമാണെന്നും വ്യക്തമാക്കി. കമ്പനിയുടെ പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിനും മറ്റു നിയവിരുദ്ധ ഇടപാടുകൾ നടത്തിയതിനും ജോണിനെ തന്റെ പദവിയിൽ നിന്നും നീക്കം ചെയ്യാനും നിസ്സാൻ ആലോചിച്ചിരുന്നു. ഗോണിനെയും കെല്ലിയെയും തങ്ങളുടെ പദവിയിൽ നിന്നും നീക്കം ചെയ്യാൻ നിസ്സാൻ സി.ഇ.ഒ. ഹിരോട്ടോ സൈക്കാവ ഉടൻ തീരുമാനമെടുക്കും.

Also Read ശബരിമല ദര്‍ശനത്തിനായി യുവതികള്‍ ആവശ്യപ്പെട്ടാല്‍ സൗകര്യം ചെയ്യും: കടകംപള്ളി സുരേന്ദ്രന്‍

ടോക്കിയോ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ ത്നങ്ങളുടെ വരുമാനം കുറച്ച് കാണിക്കുകയാണ് ഇരുവരും ചെയ്ത ഗുരുതര കുറ്റം. ഇതുവഴി യഥാർത്ഥ ശമ്പളത്തുക കുറച്ച് കാണിച്ച് ആദായ നികുതി കൊടുക്കുന്നതിൽ നിന്നും രക്ഷപ്പെടാനാണ് ഇവർ ശ്രമിച്ചത്. നിസ്സാൻ ആസ്ഥാനത്തും മറ്റു സ്ഥാപനങ്ങളിലും ഇപ്പോൾ പൊലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more