| Tuesday, 11th June 2019, 3:04 pm

നിസാന്‍ ഇന്ത്യക്ക് ഇനി പുതിയ സാരഥി; സിനാന്‍ ഓസ്‌കോക്കിനെ പരിചയപ്പെടാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിസാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായി സിനാന്‍ ഓസ്‌കോക്കിന് നിയമനം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സ്ഥാനം അലങ്കരിച്ചിരുന്ന തോമസ് കുഹ്ലിനെ മാറ്റിയാണ് നിയമനം. വാഹനവ്യവസായത്തില്‍ 26 വര്‍ഷത്തെ സിനാന്റെ പ്രവൃത്തി പരിചയം കമ്പനിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് നിസാന്‍ പ്രതീക്ഷിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും ചലനാത്മകമായ വാഹനവിപണികളിലൊന്നില്‍ ജോലി ചെയ്യാനായി താന്‍ കാത്തിരിക്കുകയാണെന്ന് സിനാന്‍ തന്റെ നിയമനത്തോട് പ്രതികരിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഡാറ്റ്‌സണ്‍,നിസാന്‍ ബ്രാന്റുകളുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും അദേഹം പറഞ്ഞു.

സിനാന്‍ ഓസ്‌കോക്കിന്റെ കരിയര്‍

1993ല്‍ റെനോയില്‍ ആണ് സിനാന്‍ ഓക്‌സ് തന്റെ വാഹനവ്യവസായത്തിലേക്കുള്ള ചുവടുവെക്കുന്നത്. ആഗോള മാര്‍ക്കറ്റിങ്ങിലും ഡീലര്‍നെറ്റ് വര്‍ക്കിങ് മാനേജ്‌മെന്റിലും,റീട്ടെയില്‍ ഓപ്പറേഷനിലും സെയില്‍സിലുമൊക്കെയായി 21 വര്‍ഷക്കാലം അദേഹം സീനിയര്‍ പദവികള്‍ വഹിച്ചു.

പിന്നീട് 2015ല്‍ നിസാനിലേക്ക് കളംമാറിയ അദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 49ാം വയസിലാണ് അദേഹം കമ്പനിയുടെ ഓപ്പറേഷന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more