Entertainment
മമ്മൂക്കയ്ക്ക് ഭയങ്കര ഇഷ്ടമാണ് ഉപ്പും മുളകും: നിഷ സാരംഗ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 04, 09:41 am
Tuesday, 4th March 2025, 3:11 pm

മമ്മൂട്ടിക്ക് ഉപ്പും മുളകും (പരമ്പര) ഭയങ്കര ഇഷ്ടമാണെന്ന് നടി നിഷ സാരംഗ് പറയുന്നു. തൊട്ടടുത്ത് ഷൂട്ടിങ് നടക്കുമ്പോള്‍ മമ്മൂട്ടി തങ്ങളെ കാണുകയും, വിളിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നും നിഷ സാരംഗ് പറഞ്ഞു. എല്ലാ പ്രോഗാമുകളും കാണുകയും കാലത്തിനൊത്ത് ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്നും നടി പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഷ ഇക്കാര്യം പറഞ്ഞത്.

‘അദ്ദേഹം വല്ലാതൊരു പ്രതിഭാസം തന്നെയാണ്. പണ്ടത്തെ ആക്ടിങ്ങില്‍ നിന്നും പുള്ളി മാറി, അന്ന് ആ കാലഘട്ടത്തിന്റെ രീതിയിലായിരുന്നു, ഇന്ന് യൂത്തിന്റെ സ്‌റ്റൈലിലേക്ക് ആക്ടിങ്ങ് മാറ്റി. നമ്മള്‍ കണ്ട് പഠിക്കേണ്ട നടന്‍ തന്നെയാണ് അദ്ദേഹം. എത്ര പുകഴ്ത്തിയാലും അദ്ദേഹത്തിനെക്കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കും, എല്ലാവരെയും കെയര്‍ ചെയ്യും, അത് നല്ല മനസ് കൊണ്ടാണ്.

ഉപ്പും മുളകിന് മുമ്പും ശേഷവും സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒരു സമയത്ത് സിനിമ ഇല്ലാതായി, സീരിയല്‍ മാത്രം ചെയ്തു. എന്നാലിപ്പോള്‍ അതിനെക്കാളും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്.

സ്‌ക്രിപ്റ്റിന്റെ ഗുണവും ഡയറക്ടറുടെ കഴിവും കാരണമാണ് കഥാപാത്രങ്ങളുടെ ശൈലിയില്‍ വ്യത്യാസം വരുന്നത്. അതിനോടൊപ്പം നമ്മള്‍ കൂടെ ചെയ്യാന്‍ ശ്രമിക്കുക എന്നുള്ളതാണ്,’ നിഷ സാരംഗ് പറയുന്നു

ഒരുപാട് ഇഷ്ടപ്പെടുകയും എന്നാല്‍ പ്രേഷക ശ്രദ്ധ കിട്ടാത്ത കഥാപാത്രങ്ങളെക്കുറിച്ചും നിഷ സംസാരിച്ചു.

‘എഴുത്തോല എന്ന് പറയുന്ന മൂവിയില്‍ അഭിനയിച്ചു. 75 വയസുള്ള ക്യാരക്ടറായിരുന്നു എനിക്കതില്‍. നല്ല പടമായിരുന്നു. 13 അന്താരാഷ്ട്ര അവാര്‍ഡുകളുണ്ടായിരുന്നു ആ പടത്തിന്, പക്ഷെ നമ്മുടെ നാട്ടില്‍ ഒരു അവാര്‍ഡ് പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള സിനിമകള്‍ വന്ന് പോകുമ്പോള്‍ നമുക്ക് ഭയങ്കര വിഷമം ഉണ്ടാകും.

ഇഷ്ടമാണെന്ന് പറയുന്നവരോടും, ഇഷ്ടമില്ല എന്ന് പറയുന്നവരോടും, നല്ല നടിയാണെന്ന് പറയുന്നവരോടും അല്ലാത്തവരോടും എല്ലാവരോടും ഇഷ്ടം മാത്രമെയുള്ളു. കലാകാരന്‍മാരെ വളര്‍ത്തുന്നത് പ്രേഷകന്‍ തന്നെയാണ്’.

ഏറ്റവും നന്നായി എന്‍ജോയ് ചെയ്യാന്‍ പറ്റുന്നതാണ് നാടകം. നമ്മള്‍ ജീവിക്കുകയാണവിടെ, അത് വല്ലാത്തൊരു അനുഭവം തന്നെയാണ്. ഇനിയും നാടകം കിട്ടിയാല്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം,’ നിഷ പറഞ്ഞു.

Content Highlight: Nisha Sarang says Mammootty likes Uppum Mulakum serial