കൊച്ചി: സീരിയല്‍ രംഗത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് സംസ്ഥാന അവാര്‍ഡ് ജേതാവ് നിഷ സാരംഗ്. താന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഉപ്പും മുളകും സീരിയലില്‍ നിന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നും നിരന്തരമായ ശല്യം പരാതിപ്പെട്ടതിന്‍റെ പകയാണിതെന്നും നിഷ ആരോപിച്ചു.
റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നിഷയുടെ തുറന്ന് പറച്ചില്‍. അമേരിക്കയിലെ ഒരു അവാര്‍ഡ് ഷോയ്ക്ക് അനുവാദമെടുത്ത് അഞ്ചു ദിവസം പോയതിന്റെ പേര് പറഞ്ഞാണ് തന്നെ സീരിയലില്‍ നിന്ന് പുറത്താക്കിയതെന്ന് നിഷ പറഞ്ഞു.
നിരന്തരം തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞതിന്റെ പകയാണ് ഉണ്ണികൃഷ്ണനെന്ന് നിഷ പറയുന്നു. സീരിയല്‍ ആരംഭിച്ചതിന് ശേഷം തന്നോട് മോശമായി പെരുമാറുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത് ഇഷ്ടമില്ലെന്ന് പറഞ്ഞതോടെ നിരന്തരം തനിക്ക് മെസേജ് അയക്കാനും തെറി വിളിക്കാനും തുടങ്ങി. തുടര്‍ന്ന് ഫ്‌ളേവഴ്‌സ് ചാനല്‍ എം.ഡിയായ ശ്രീകണ്ഠന്‍ നായരോട് വിളിച്ച് പറഞ്ഞെന്നും തുടര്‍ന്ന് സംവിധായകനെ വാണ്‍ ചെയ്‌തെന്നും നിഷ പറയുന്നു.
എന്നാല്‍ തുടര്‍ന്നും ഇയാള്‍ മോശമായി പെരുമാറുകയുണ്ടായി. തന്റെ കുടുംബം മുന്നോട്ട് പോകാന്‍ അഭിനയമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. താന്‍ പോയാല്‍ അത് സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചാനലിനും നഷ്ടമുണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് എല്ലാം സഹിച്ച് നിന്നത്. ശ്രീകണ്ഠന്‍ നായര്‍ക്ക് പരാതി നല്‍കിയതിന് ശേഷം ഒരു സ്ത്രീയെ എതൊക്കെ തരത്തില്‍ വേദനിപ്പിക്കാമോ അത്തരത്തില്‍ എല്ലാം വേദനിപ്പിച്ചെന്നും നിഷ പൊട്ടികരഞ്ഞ് കൊണ്ട് പറഞ്ഞു.
തനിക്കെതിരെ നിരന്തരം അപവാദ പ്രചരണം നടത്താനും സംവിധായകന്‍ തയ്യാറായതായി നിഷ ആരോപിച്ചു. നിയമപ്രകാരം കല്ല്യാണം കഴിഞ്ഞ തനിക്ക് ലിംവിംങ് ടുഗദര്‍ ബന്ധമാണെന്ന് ചില മഞ്ഞമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഇത് പറഞ്ഞ് കളിയാക്കുകയും ചെയ്‌തെന്നും നിഷ പറഞ്ഞു. ഉപ്പും മുളകും സീരിയലിലേക്ക് ഇനി താനില്ലെന്നും നിരന്തരം മദ്യപിച്ച് സെറ്റിലെത്തുന്ന ഇയാള്‍ തിരിച്ച് ചെന്നാല്‍ എങ്ങിനെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും നിഷ കരഞ്ഞ് കൊണ്ട് പറഞ്ഞു.
GENDER EQUITY മലയാള സിനിമ സ്ത്രീകളോട് മാപ്പുപറഞ്ഞു തുടങ്ങുന്നു വീഡിയോ
ഉണ്ണികൃഷ്ണന്‍ സംവിധായകനായിരിക്കുന്നിടത്തോളം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല നിഷ പറയുന്നു. സംഘടനയില്‍ പരാതി നല്‍കുമെന്നും കൂടെ അഭിനയിച്ച് ആളുകളും മൊത്തം ക്രൂവും പറഞ്ഞിട്ടും സംവിധായകന്‍ ദ്രോഹം തുടരുകയാണെന്നും നിഷ വെളിപ്പെടുത്തുന്നു.