| Friday, 27th September 2019, 2:36 pm

പാലാ ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: പാലാ ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്‌ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ മാധ്യമങ്ങളോടു പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി അംഗീകരിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. യു.ഡി.എഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നു. എന്നാല്‍ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി വോട്ട് വിറ്റുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more