| Monday, 30th May 2016, 5:02 pm

ഭരണകൂടമേ, ഈ 'തീവ്രവാദി'യുടെ ചോദ്യങ്ങള്‍ക്ക് എന്തു മറുപടി പറയും ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയിലില്‍ നിന്നിറങ്ങിയ നിസാറിന്റെ വാക്കുകളിങ്ങനെ “എന്റെ ജീവിതത്തിലെ പ്രാധാന്യമേറിയ 8150 ദിവസങ്ങള്‍ ജയിലില്‍ തള്ളി നീക്കി. എന്നെ സംബന്ധിച്ച് ജീവിതം കഴിഞ്ഞു. നിങ്ങളിപ്പോള്‍ കാണുന്നത് എന്റെ ജഡമാണ് അവരെന്നെ ജയിലില്‍ അടക്കുമ്പോള്‍ എനിക്ക് ഇരുപത് തികഞ്ഞിട്ടില്ല. ഇന്ന് എനിക്ക് 43 വയസ്സ്. എന്റെ അനിയത്തിയെ ഞാന്‍ അവസാനമായി കാണുമ്പോള്‍ അവള്‍ക്ക് 12 വയസ്സായിരുന്നു. ഇന്ന് അവളുടെ മകള്‍ക്ക് വയസ്സ് 12. എന്റെ സഹോദര/സഹോദരീ പുത്രിക്ക് ഒരു വയസ്സായിരുന്നു. ഇപ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. എന്‍െ കസിന്‍ എന്നേക്കാള്‍ രണ്ട് വയസ്സ് ഇളയതാണ്. ഇന്ന് അവള്‍ ഒരു മുത്തശ്ശിയാണ്. ഒരു തലമുറയാകെ എന്റെ ജീവിതത്തില്‍ നിന്നും തെന്നിമാറിയിരിക്കുന്നു””

ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷികത്തില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിസാര്‍ അറസ്സിലാകുന്നത് അയാളുടെ ഇരുപതാം വയസ്സിലാണ്. നിസാറടക്കം മൂന്നു പേരാണ് പ്രസ്തുത കേസില്‍ അറസ്റ്റിലായത്. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെ നിരപരാധിയെന്ന് പ്രഖ്യപിച്ച് സുപ്രീംകോടതി ഈ കഴിഞ്ഞ മെയ് പതിനൊന്നിനു മോചിപ്പിച്ചു. നിസാറിനും കുടുംബത്തിനും ഭരണകൂടം മറുപടി നല്‍കേണ്ട ഒരുപാട് ചോദ്യങ്ങളുണ്ട്.

ജയിലില്‍ നിന്നിറങ്ങിയ നിസാറിന്റെ വാക്കുകളിങ്ങനെ “എന്റെ ജീവിതത്തിലെ പ്രാധാന്യമേറിയ 8150 ദിവസങ്ങള്‍ ജയിലില്‍ തള്ളി നീക്കി. എന്നെ സംബന്ധിച്ച് ജീവിതം കഴിഞ്ഞു. നിങ്ങളിപ്പോള്‍ കാണുന്നത് എന്റെ ജഡമാണ് അവരെന്നെ ജയിലില്‍ അടക്കുമ്പോള്‍ എനിക്ക് ഇരുപത് തികഞ്ഞിട്ടില്ല. ഇന്ന് എനിക്ക് 43 വയസ്സ്. എന്റെ അനിയത്തിയെ ഞാന്‍ അവസാനമായി കാണുമ്പോള്‍ അവള്‍ക്ക് 12 വയസ്സായിരുന്നു. ഇന്ന് അവളുടെ മകള്‍ക്ക് വയസ്സ് 12. എന്റെ സഹോദര/സഹോദരീ പുത്രിക്ക് ഒരു വയസ്സായിരുന്നു. ഇപ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. എന്‍െ കസിന്‍ എന്നേക്കാള്‍ രണ്ട് വയസ്സ് ഇളയതാണ്. ഇന്ന് അവള്‍ ഒരു മുത്തശ്ശിയാണ്. ഒരു തലമുറയാകെ എന്റെ ജീവിതത്തില്‍ നിന്നും തെന്നിമാറിയിരിക്കുന്നു””

കേസില്‍ നിസാറിന്റെ സഹോദരന്‍ സഹീറിനെയും ജീവപര്യന്തത്തിന് കോടതി ശിക്ഷിച്ചിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായ സഹീറിന് 2008ല്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ജയിലില്‍ കിടക്കുന്നതിനിടയില്‍ നിസാറിനും സഹീറിനും പിതാവിനെ നഷ്ടപ്പെട്ടിരുന്നു. മക്കളുടെ മോചനത്തിന് വേണ്ട് അവസാനശ്വാസം വരെ പോരാടിയ നൂറുദ്ദീന്‍ അഹമ്മദ് 2006ലാണ് മരണപ്പെട്ടത്. ക്യാന്‍സറിനെതിരായ തന്റെ പോരാട്ടം നിസാറിന് വേണ്ടിയുള്ളതായിരുന്നുവെന്ന് സഹോദരന്‍ സഹീര്‍ പറയുന്നു.

കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയും പുതുതായി 13 പേരെ കൂടി പ്രതി ചേര്‍ക്കുകയും ചെയ്തു. മുംബൈ സ്വദേശിയായ ജലീസ് അന്‍സാരി എന്നയാളെയാണ് സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായി സി.ബി.ഐ അവതരിപ്പിച്ചത്. ബാബരി മസ്ജിദ് തകര്‍ത്തതിലുള്ള പ്രതികാരമാണ് സ്‌ഫോടനത്തിനുള്ള കാരണമായി സി.ബി.ഐ കണ്ടെത്തിയത്.

ഹൈദരാബാദിലെ ഒരു മുസ്‌ലിം വിദ്യഭ്യാസ സ്ഥാപനത്തില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെടുത്തിയാണ് നിസാറിനെയും സഹീറിനെയും അയല്‍വാസിയായ യൂസുഫിനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് തെളിയാതെ കിടന്ന പല ബോംബു കേസുകളിലും പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു.

പോലീസ് കസ്റ്റഡിയില്‍ വെച്ച് നല്‍കിയ മൊഴികളാണ് ഇവര്‍ക്കെതിരായി പോലീസിന്റെ പക്കലുണ്ടായിരുന്ന ഏക തെളിവ്. ഇതിന് ബലം നല്‍കാന്‍ ടാഡയിലെ ചില വകുപ്പുകള്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു.

കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയും പുതുതായി 13 പേരെ കൂടി പ്രതി ചേര്‍ക്കുകയും ചെയ്തു. മുംബൈ സ്വദേശിയായ ജലീസ് അന്‍സാരി എന്നയാളെയാണ് സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായി സി.ബി.ഐ അവതരിപ്പിച്ചത്. ബാബരി മസ്ജിദ് തകര്‍ത്തതിലുള്ള പ്രതികാരമാണ് സ്‌ഫോടനത്തിനുള്ള കാരണമായി സി.ബി.ഐ കണ്ടെത്തിയത്.

കേസില്‍ നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ മോചനം ലഭിച്ചെങ്കിലും നഷ്ടപ്പെട്ട ജീവിതം ആര്‍ക്കാണ് തിരിച്ചു നല്‍കാന്‍ കഴിയുകയെന്ന് നിസാര്‍ ചോദിക്കുന്നു. നിസാര്‍ ഉള്‍പ്പടെയുള്ളവരെ സുപ്രീംകോടതി വെറുതെ വിട്ടെങ്കിലും പത്തു പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ഇതില്‍ 85 ഉം 79ഉം 74 ഉം പ്രായമായവരുണ്ട്. ജയിലില്‍ കിടന്ന് മരിക്കുകയല്ലാതെ മറ്റൊന്നും അവര്‍ക്ക് പ്രതീക്ഷിക്കാനില്ലെന്ന് നസീര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more