[]ന്യൂദല്‍ഹി: നിസാന്‍ എം.പി.വി ഇവാലിയ പുതിയ പതിപ്പില്‍ ഇറങ്ങുന്നു. ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയാണ് ഇവാലിയയുടെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.
രണ്ടാം ഡോറിന് സ്‌ലൈഡിങ്ങ് വിന്‍ഡോ, രണ്ടാം നിരയില്‍ നീക്കാവുന്നതും ചെരിവു ക്രമീകരിക്കാവുന്നതുമായ ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവ പുതിയ കാര്യങ്ങളാണ്. പഴയത് 14 ഇഞ്ച് അലോയ് വീലുകള്‍ ആയിരുന്നെങ്കില്‍ 15 ഇഞ്ച് വലുപ്പമുള്ള വീലുകളാണ് പുതിയതിന്റേത്.
പിന്നിലെ വിന്‍ഡ് സ്‌ക്രീനിന് വൈപ്പര്‍ ഡീഫോഗര്‍ സംവിധാനം യു.എസ്.ബി കണക്ടിവിറ്റിയുള്ള ടു ഡിന്‍ മ്യൂസിക് സിസ്റ്റം,ചെരിവു ക്രമീകരിക്കാവുന്ന സ്റ്റിയറിങ്ങ്,അടപ്പുള്ള ഗ്ലൗ ബോക്‌സ്,ആന്റ്‌റി ഗ്ലെയര്‍ ഇന്റേണല്‍ റിയര്‍വ്യൂ മിറര്‍ തുടങ്ങിയവയും പുതിയ കാര്യങ്ങളാണ്.
റൂഫില്‍ ഉറപ്പിക്കാവുന്ന റിയര്‍ എസി വെന്റുകള്‍ ഡീലര്‍ഷിപ്പില്‍ നിന്ന് വാങ്ങി ഫിറ്റ് ചെയ്യാവുന്നതാണ്. ഏഴു സീറ്റര്‍ എംപിവിയുടെ എന്‍ജിന്‍ അടക്കമുള്ള മെക്കാനിക്കല്‍ ഘടകങ്ങള്‍ക്ക് മാറ്റമില്ല.
1.5 ലിറ്ററിന്റെ നാലു സിലിണ്ടര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനിന് 85 ബിഎച്ച്പി200എന്‍എം ആണ് ശേഷി. മുന്‍ വീല്‍ െ്രെഡവുള്ള എംപിവിക്ക് അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സ് ഉപയോഗിക്കുന്നു.
ലിറ്ററിന് 19.30 കി.മീ ആണ എ.ആര്‍.ഐ.എ സാക്ഷ്യപ്പെടുത്തിയിരിക്കുന്ന മൈലേജ്്. എല്ലാ വകഭേദങ്ങള്‍ക്കും എ.ബി.എസ്,ഇ.ബി.ഡി,ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യ മിററുകള്‍ എന്നിവയുണ്ട്.
ഡല്‍ഹി എക്‌സ്‌ഷോറൂം വില എക്‌സ്.ഇ 8.78 ലക്ഷം രൂപ,എക്‌സ്.ഇ പ്ലസ് 9.22 ലക്ഷം രൂപ,എക്‌സ്.എല്‍ 9.80 ലക്ഷം രൂപഎക്‌സ്.എല്‍ ഓപ്ഷന്‍ 10.05 ലക്ഷം രൂപ,എക്‌സ്.വി 10.48 ലക്ഷം രൂപ,എക്‌സ്.വി ഓപ്ഷന്‍ 10.37 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.