മുംബൈ: കോണ്‍ഗ്രസ് എം.പി ശശി തരൂരിന് മറുപടിയുമായി പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയൂ എന്നാണ് നിരുപം സെന്നിന്റെ പ്രതികരണം.
കോണ്‍ഗ്രസ് സംഘടന നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടത്. ദല്‍ഹി തെരഞ്ഞെടുപ്പ് തോല്‍വിയെ മുന്‍നിര്‍ത്തിയായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
പാര്‍ട്ടിക്ക് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിതിന്റെ വാക്കുകളെ മുന്‍നിര്‍ത്തിയാണ് ശശി തരൂരിന്റെ ട്വീറ്റ്. സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരടക്കമുള്ള ഒരു ഡസനോളം നേതാക്കള്‍ തന്നോട് രഹസ്യമായി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോട് ഞാനഭര്‍ത്ഥിക്കുകയാണ്, നേതൃത്വ തെരഞ്ഞെടുപ്പ് നടത്തണം. നടത്തിയാല്‍ അത് പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും ആവേശം കൊള്ളിക്കുമെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്.
ഇതിനെതിരായാണ് നിരുപം സെന്‍ രംഗത്തെത്തിയത്. ശശി തരൂരിന്റേത് ബാലിശമായ വാദമാണ്. ഈ ഘട്ടത്തില്‍ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാള്‍ക്ക് കോണ്‍ഗ്രസിനെ നയിക്കാനാവില്ല. രാഹുല്‍ ഗാന്ധിക്ക് മാത്രമാണ് പാര്‍ട്ടിയെ നയിക്കാനും രക്ഷപ്പെടുത്താനും കഴിയൂ. മറ്റ് നേതാക്കള്‍ വെറും ഗ്രൂപ്പ് നേതാക്കള്‍ മാത്രമാണ്. അത്തരം നേതാക്കള്‍ക്ക് ഗ്രൂപ്പിസം വളര്‍ത്താന്‍ മാത്രമേ കഴിയുകയുള്ളൂ എന്നാണ് നിരുപം സെന്‍ പ്രതികരിച്ചത്.