നിലപാട് മാത്രമാകുന്ന നിര്‍ണായകം
D-Review
നിലപാട് മാത്രമാകുന്ന നിര്‍ണായകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th June 2015, 11:40 am

ജനാധിപത്യത്തിന്റെ അവസ്ഥാന്തരങ്ങളില്‍ അത് പലപ്പോഴും ജനദ്രോഹമാകുന്ന മൂല്യച്യുതിയെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്ത് പറയണം എന്ന ഫോക്കസ് നഷ്ടപ്പെടുന്ന തിരക്കഥ മിക്കപ്പോഴും വിരസതയുടെ വികല സ്വരങ്ങളാണ് ഉയര്‍ത്തുന്നത്. പട്ടാളം തുടങ്ങിയ രൂപകങ്ങളെ ഉപയോഗിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും തിരക്കഥയിലും സംവിധാനത്തിലും ഒരു പോലെ നഷ്ടമാകുന്ന സമഗ്രത ആസ്വാദനത്തെയും ബാധിക്കുന്നു.

Sooraj-KR

ഫിലിം റിവ്യൂ | സൂരജ്.കെ.ആര്‍

Rate-2

ചിത്രം: നിര്‍ണായകം
സംവിധാനം: വി.കെ പ്രകാശ്
രചന: ബോബി & സഞ്ജയ്
നിര്‍മ്മാണം: ജോസ് സൈമണ്‍ & രാജേഷ് ജോര്‍ജ്ജ്
അഭിനേതാക്കള്‍: ആസിഫ് അലി, മാളവിക മോഹനന്‍, ടിസ്‌ക ചോപ്ര, നെടുമുടി വേണു
സംഗീതം: എം. ജയചന്ദ്രന്‍
ഛായാഗ്രഹണം: ഷഹനാദ് ജലാല്‍

മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെയും സൂപ്പര്‍ സംവിധായകരെയും പോലെ സൂപ്പര്‍ തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ് ടീം. ബിഗ്ബജറ്റായ കാസനോവയില്‍ കാലിടറിയെങ്കിലും മഞ്ജു വാര്യരെ തിരികെയെത്തിച്ച ഹൗ ഓള്‍ഡ് ആര്‍ യൂ വരെ മലയാളത്തിന്റെ സ്ഥിരം പ്രമേയ പരിസരങ്ങളില്‍ നിന്ന് അകലം പാലിച്ച് ഇവര്‍ രചിച്ച തിരക്കഥകള്‍ ഇവരുടെ സിനിമകള്‍ക്കായി പ്രേക്ഷകരെ മോഹിപ്പിച്ചിട്ടുണ്ട്.

ഹിന്ദിയിലടക്കം  പയറ്റി നോക്കിയ ദേശീയാംഗീകാരം വരെ കരസ്ഥമാക്കിയ വി.കെ.പ്രകാശ് എന്ന സംവിധായകനും പ്രതിഭയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഈ കൂട്ടുകെട്ടാണ് ആസിഫ് അലിയുടെ നിര്‍ണ്ണായകത്തിനായി പ്രേക്ഷകരെ തീയേറ്ററുകളിലെത്തിക്കുന്നത്. എന്നാല്‍ അവകാശവാദങ്ങള്‍ക്കും സാമൂഹിക പ്രതിബദ്ധതയുള്ള രചനയുടെ ശ്രമത്തിനുമിടയില്‍ കാലിടറി വീഴുകയാണ് ഈ സംവിധായകനും തിരക്കഥാകൃത്തുക്കളും.

ജനാധിപത്യത്തിന്റെ അവസ്ഥാന്തരങ്ങളില്‍ അത് പലപ്പോഴും ജനദ്രോഹമാകുന്ന മൂല്യച്യുതിയെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്ത് പറയണം എന്ന ഫോക്കസ് നഷ്ടപ്പെടുന്ന തിരക്കഥ മിക്കപ്പോഴും വിരസതയുടെ വികല സ്വരങ്ങളാണ് ഉയര്‍ത്തുന്നത്. പട്ടാളം തുടങ്ങിയ രൂപകങ്ങളെ ഉപയോഗിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും തിരക്കഥയിലും സംവിധാനത്തിലും ഒരു പോലെ നഷ്ടമാകുന്ന സമഗ്രത ആസ്വാദനത്തെയും ബാധിക്കുന്നു.

അജയ് എന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി ട്രെയിനിയിലൂടെ, അവനെയും അമ്മയെയും വളരെക്കാലം മുമ്പ് ഉപേക്ഷിച്ചു പോയ അച്ഛന്‍ അഡ്വക്കറ്റ് സിദ്ധാര്‍ഥ് ശങ്കര്‍ വഴി സിസ്റ്റത്തിന്റെ ഇരകളായ വേണുക്കുട്ടന്‍ പിള്ളയിലേയ്ക്കും കൊച്ചുമകള്‍ ആര്യയിലേയ്ക്കുമാണ് സിനിമ പതിയെ നീങ്ങുന്നത്.

Nirnayakam-2

നമ്മുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക്‌ നമ്മുടെതെന്ന് നമ്മള്‍ തന്നെ പറയുന്ന ജനാധിപത്യ സംവിധാനം വിലങ്ങുതടിയാകുമ്പോള്‍ ആ സംവിധാനത്തോടു തന്നെ പോരിനൊരുങ്ങാനുള്ള കാഹളമായി മാറുകയാണ്  ആന്തരികാര്‍ത്ഥത്തില്‍ നിര്‍ണ്ണായകം.

അജയ് എന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി ട്രെയിനിയിലൂടെ, അവനെയും അമ്മയെയും വളരെക്കാലം മുമ്പ് ഉപേക്ഷിച്ചു പോയ അച്ഛന്‍ അഡ്വക്കറ്റ് സിദ്ധാര്‍ഥ് ശങ്കര്‍ വഴി സിസ്റ്റത്തിന്റെ ഇരകളായ വേണുക്കുട്ടന്‍ പിള്ളയിലേയ്ക്കും കൊച്ചുമകള്‍ ആര്യയിലേയ്ക്കുമാണ് സിനിമ പതിയെ നീങ്ങുന്നത്.

ഇതിനിടയില്‍ ശിഥിലമായ കുടുംബജീവിതവും ഡിഫന്‍സ് അക്കാദമിയിലെ തീവ്ര പരിശീലവവും അജയ്‌യെ കൊണ്ടെത്തിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ വരച്ചിടാനുള്ള ശ്രമവും കാണാം.ഡിഫന്‍സ് അക്കാദമിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നും രക്ഷപ്പെട്ടു പുറത്തു പോകുന്ന അജയ് അച്ഛന്റെ അഭ്യര്‍ത്ഥന പ്രകാരം നാട്ടിലെത്തുകയും തന്റെ അച്ഛന്‍ ഒരു ക്യാന്‍സര്‍ രോഗിയാണെന്ന് മനസിലാക്കുകയും ചെയ്യുന്നു.

കൂടുതല്‍ വായനയ്ക്ക്

ചിരിപ്പിച്ചും ത്രസിപ്പിച്ചും രസിപ്പിക്കുന്ന പ്രേമം.

ഫ്രെയിമിനുള്ളിലെ മുത്താറന്റെ യാത്ര

‘ഇവിടെ’ അഥവാ പൂണൂലിന്റെ രാഷ്ട്രീയം

അടുത്ത പേജില്‍ തുടരുന്നു

നിയമങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും ജനസേവകരും നിയമപാലകരും തന്നെ അവ ലംഘിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്ന് സിനിമ വിളിച്ചു പറയാന്‍ ശ്രമിക്കുന്നുണ്ട്. തുടര്‍ന്ന് ആ നിയമയുദ്ധത്തിന്റെ പരിണാമങ്ങളില്‍ അവസാനിക്കുന്നു നിര്‍ണായകം.എല്ലായിടത്തും സ്പര്‍ശിച്ച് എന്നാല്‍ ഒന്നിലേയ്ക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലാതെ ഇതാണ് സമൂഹം എന്ന് പരിതപിക്കുക മാത്രം ചെയ്യുന്നതാണ് ഈ സിനിമയ്ക്ക് വിനയാകുന്നത്.

Nirnayakam-3അതേ സമയം ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥയ്ക്കിടെയുണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ട് കൃത്യ സമയത്ത് ചികിത്സ കിട്ടാതെ മരിച്ച ആര്യയുടെ കേസ് ഹൈക്കോടതിയില്‍ വാദിക്കുകയുമാണ് അഡ്വ. സിദ്ധാര്‍ഥ് ശങ്കര്‍. ഈ കഥാസന്ദര്‍ഭത്തില്‍ ഗവണ്‍മെന്റിനെതിരായ, സാമൂഹിക വ്യവസ്ഥിതിക്കെതിരായ ആ പോരാട്ടത്തില്‍ അജയ്‌യും പിതാവിനൊപ്പം പങ്കാളിയാകുന്നു. ഒപ്പം അച്ഛന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ഡോണറും ആകുന്നു.

നിയമങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും ജനസേവകരും നിയമപാലകരും തന്നെ അവ ലംഘിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്ന് സിനിമ വിളിച്ചു പറയാന്‍ ശ്രമിക്കുന്നുണ്ട്. തുടര്‍ന്ന് ആ നിയമയുദ്ധത്തിന്റെ പരിണാമങ്ങളില്‍ അവസാനിക്കുന്നു നിര്‍ണായകം.എല്ലായിടത്തും സ്പര്‍ശിച്ച് എന്നാല്‍ ഒന്നിലേയ്ക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലാതെ ഇതാണ് സമൂഹം എന്ന് പരിതപിക്കുക മാത്രം ചെയ്യുന്നതാണ് ഈ സിനിമയ്ക്ക് വിനയാകുന്നത്.

112 മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് പറയാതെ പോയ പലതും പറയാനുള്ള സമയം വേണ്ടുവോളമുണ്ടായിരുന്നു. തിരക്കഥയ്ക്കപ്പുറത്തേയ്ക്ക് തന്റേതായ എന്തെങ്കിലും ഇടപെടലുകള്‍ക്ക് സംവിധായകന്‍ ശ്രമിച്ചതായും കാണുന്നില്ല. അത്തരത്തില്‍ ഒരു സിനിമ എന്നതിലുപരി ഒരു നിലപാട് മാത്രമാവുകയാണ് പലപ്പോഴും നിര്‍ണ്ണായകം.

Nirnayakam------4112 മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് പറയാതെ പോയ പലതും പറയാനുള്ള സമയം വേണ്ടുവോളമുണ്ടായിരുന്നു. തിരക്കഥയ്ക്കപ്പുറത്തേയ്ക്ക് തന്റേതായ എന്തെങ്കിലും ഇടപെടലുകള്‍ക്ക് സംവിധായകന്‍ ശ്രമിച്ചതായും കാണുന്നില്ല. അത്തരത്തില്‍ ഒരു സിനിമ എന്നതിലുപരി ഒരു നിലപാട് മാത്രമാവുകയാണ് പലപ്പോഴും നിര്‍ണ്ണായകം.

തെളിമയുണ്ടെങ്കിലും അവശ്യ ഘട്ടങ്ങളില്‍ അലസമാണ് ക്യാമറയുടെ ചലനങ്ങള്‍. എന്നാല്‍ നെടുമുടി വേണു, പ്രേം പ്രകാശ്, ആസിഫ് അലി, സുധീര്‍ കരമന, റിസബാവ  എന്നിവരുടെ പ്രകടനങ്ങള്‍ മികച്ചു നിന്നു. നായികയായ മാളവിക മോഹന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വന്നു പോകുന്ന ടിസ്‌ക ചോപ്രയുടെ അമ്മ വേഷം നന്നായി.

കാലങ്ങളെ കൂട്ടിക്കെട്ടാന്‍ കൈക്കൊണ്ട ജംപ് കട്ടുകള്‍ കൗതുകമുണര്‍ത്തി.ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതം ഒഴുക്കിനൊപ്പം നീങ്ങിയെങ്കിലും പാട്ടുകള്‍ മുഴച്ചു നിന്നു.കുറച്ചുകൂടി കേന്ദ്രീകൃതമായ തിരക്കഥയും വി.കെ.പ്രകാശിന്റെ ചടുലമായ സംവിധാനവും ഒത്തുചേര്‍ന്നിരുന്നെങ്കില്‍ മലയാളസിനിമാ ചരിത്രത്തിനു തന്നെ നിര്‍ണായകമായേനെ ഈ ചിത്രം.

 കൂടുതല്‍ വായനയ്ക്ക്

അസ്തമയം വരെ: അരുതുകളെ കടപുഴക്കുന്ന ഒരു ‘എ’ ചിത്രം…

പ്രേമം; കാലത്തെ അതിജീവിക്കുന്ന സൗഹൃദങ്ങളുമുണ്ട് എന്ന ഒരോര്‍മ്മപ്പെടുത്തല്‍

കണ്ടിരിക്കേണ്ട കിനാവുകള്‍