| Saturday, 18th November 2017, 2:11 am

റാഫേല്‍ കരാര്‍; രാഹുലിന്റെ ആരോപണം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. സുതാര്യമായ നടപടികളിലൂടെയാണ് കരാറുണ്ടാക്കിയതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ ഒരു വ്യവസായിക്കുവേണ്ടി പ്രധാനമന്ത്രി കരാര്‍ പൊളിച്ചെഴുതിയെന്ന ആരോപണം രാഹുല്‍ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് നിര്‍മ്മലാ സീതാരാമന്റെ വിശദീകരണം.


Also Read: ജയലളിതയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്


“36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ 2016 സെപ്റ്റംബറില്‍ ഒപ്പുവച്ചത് അഞ്ചുവതവണ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ അനുമതിയോടെയാണ് കരാറില്‍ ഒപ്പുവച്ചത്.”

ഇന്ത്യന്‍ വ്യോമസേനയുടെ അടിയന്തര ആവശ്യം കണക്കിലെടുത്തായിരുന്നു കരാരില്‍ ഒപ്പുവെച്ചതെന്നും അവര്‍ വ്യക്തമാക്കി. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന്മേല്‍ യു.പി.എ സര്‍ക്കാര്‍ പത്തുവര്‍ഷം അടയിരുന്നുവെന്നും പ്രതിരോധമന്ത്രി ആരോപിച്ചു.

റാഫേല്‍ കരാറിന് പിന്നില്‍ കൊള്ള നടന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.

We use cookies to give you the best possible experience. Learn more