| Wednesday, 20th June 2018, 11:43 am

ഔറംഗസേബിന്റെ ജീവത്യാഗം വെറുതെയാകില്ലെന്ന് ആര്‍മി ചീഫ്; ജവാന്റെ വസതി സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഔറംഗസേബിന്റെ വസതിയിലെത്തി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. പൂഞ്ച് ജില്ലയിലുള്ള ജവാന്റെ വസതിയില്‍ രാവിലെയോടെയാണ് മന്ത്രി എത്തിയത്. ഔറംഗസേബിന്റെ പിതാവിനേയും ബന്ധുക്കളേയും കണ്ട മന്ത്രി അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി പറഞ്ഞു.

ഔറംഗസേബിന്റെ ജീവത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പുനല്‍കുന്നതായി കഴിഞ്ഞ ദിവസം ആര്‍മി ചീഫ് ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ജവാന്റെ കുടുംബത്തെ സന്ദര്‍ശിച്ച വേളയിലായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രസ്താവന.


Also Read താജ്മഹലിന് സമീപത്ത് ശാഖ ആരംഭിക്കുമെന്ന് ആര്‍.എസ്.എസ്; അനുവദിക്കില്ലെന്ന് പൊലീസ്; പ്രതിഷേധ ധര്‍ണയുമായി പ്രവര്‍ത്തകര്‍


സൗത്ത് കാശ്മീരിലെ പുല്‍വാല മേഖലയില്‍ വെച്ച് ഈദ് ദിനത്തിലാണ് ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് ഈദ് ആഘോഷങ്ങള്‍ക്കായി വരുന്ന വഴിയായിരുന്നു ഇദ്ദേഹം ആക്രമിക്കപ്പെട്ടത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്ക് ശേഷമാണ് ഔറംഗസേബിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ മകനെ ഇല്ലാതാക്കിയവര്‍ക്ക് തക്കതായ മറുപടി നല്‍കണമെന്നും ഇതിനായി താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 72 മണിക്കൂര്‍ സമയം അനുവദിക്കുകയാണെന്നും ഔറംഗസേബിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

കാശ്മീര്‍ നമ്മുടേതാണെന്നും കാശ്മീരിലെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ക്രിമിനലുകളെ ഉന്മൂലനം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more