'ജി.എസ്.ടി നടപ്പിലാക്കിയത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചരിത്ര മുഹൂര്‍ത്തം'; നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു
Union Budget 2020
'ജി.എസ്.ടി നടപ്പിലാക്കിയത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചരിത്ര മുഹൂര്‍ത്തം'; നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 11:36 am

ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം ആരംഭിച്ചു. അന്തരിച്ച ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജയ്റ്റ്‌ലിക്ക് ആദരാഞ്ജലികളര്‍പ്പിച്ചാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റവതരണത്തിന് തുടക്കമിട്ടത്. ഒന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു ജെയ്റ്റ്‌ലി.

രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയത് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ചരിത്ര സംഭവമായിരുന്നെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നികുതിയിന വരുമാനത്തിന്റെ വളര്‍ച്ചയിലേക്ക് നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. രാജ്യം ഗുരുതര സാമ്പത്തിക പ്രശ്‌നത്തിലാണെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ബജറ്റ് അവതരണം.