ന്യൂദല്‍ഹി: കൊവിഡ് 19 ജി.എസ്.ടി പിരിക്കുന്നതിനെ സാരമായി ബാധിച്ചുവെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ജി.എസ്.ടി വരുമാനത്തില്‍ ഉണ്ടായതെന്നും അവര്‍ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ ജി.എസ്.ടിയില്‍ ഇളവ് വരുത്തണമെന്ന സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദപ്രകാരം ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
‘കൊവിഡ് മഹാമാരി ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. അത് ജി.എസ്.ടിയെ സാരമായി ബാധിച്ചിട്ടുണ്ട്.’, മന്ത്രി പറഞ്ഞു.
ഈ വര്‍ഷം അസാധാരണമായ സാഹചര്യത്തെയാണ് നേരിടുന്നതെന്നും നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. 2020 സാമ്പത്തിക വര്‍ഷത്തില്‍ 1.65 ലക്ഷം കോടി സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കി. 13,806 കോടി രൂപ മാര്‍ച്ച് മാസത്തില്‍ അനുവദിച്ചു.
റിസര്‍വ് ബാങ്കില്‍ നിന്ന് പണം കടമെടുക്കാനുള്ള സാധ്യതയില്‍ അഭിപ്രായം അറിയിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നികുതി വര്‍ധന സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക