| Saturday, 14th September 2019, 11:19 pm

മന്‍മോഹന്‍സിങിന്റെ ഉപദേശം സ്വീകരിച്ച് നിര്‍മ്മലാ സീതാരാമന്‍; പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും മുന്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഉപദേശം സ്വീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ മന്‍മോഹന്‍സിങ് നിര്‍ദേശിച്ച് അഞ്ച് നിര്‍ദേശങ്ങള്‍ ധനമന്ത്രാലയം കണക്കിലെടുത്തു എന്ന തോന്നിപ്പിക്കുന്നതായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ച് പുനരൂദ്ധീകരണ പദ്ധതികള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭവന നിര്‍മ്മാണ മേഖലക്ക് ഊന്നല്‍ നല്‍കി ഭവന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 10,000 കോടി രൂപയുടെ പ്രത്യേക വിന്‍ഡോ അനുവദിച്ചതിലൂടെ നിര്‍മ്മലാ സീതാരാമന്‍ മന്‍മോഹന്‍സിങിന്റെ ഉപദേശം സ്വീകരിച്ചതായി കണക്കാക്കാം. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ മന്‍മോഹന്‍സിങ് വച്ച അഞ്ച് ഉപദേശങ്ങളില്‍ മൂലധനം ഉണ്ടാക്കുന്നതിനായി ലിക്വിഡിറ്റി വര്‍ധിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മൂലധന രൂപീകരണത്തിനായി ലിക്വിഡിറ്റി വര്‍ധിപ്പിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്നും ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, മിതമായ നിരക്കില്‍ ഭവന നിര്‍മ്മാണം തുടങ്ങിയ പ്രധാന മേഖലകളെ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കണമെന്നുമായിരുന്നു മന്‍മോഹന്‍സിങ് പറഞ്ഞത്.

ഇതിനുപുറമെ കയറ്റുമതിക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ, ജനുവരി 1 മുതല്‍ തുണി കയറ്റുമതിക്കായി പുതിയ പദ്ധതി, വിമാനത്താവളത്തിലെ സമയം കുറയ്ക്കുന്നതിനുള്ള കര്‍മപദ്ധതി, എന്നിവ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മന്‍മോഹന്‍സിങ് മുന്നോട്ട് വെച്ച് നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

ജി.എസ്.ടി നിരക്കുകള്‍ താഴ്ത്തി പുനഃക്രമീകരിക്കുക, ഗ്രാമീണ മേഖലയുടെ ഉപഭോഗ ശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയിലെ പുനരുദ്ധീകരണം, ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത, ടെക്സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളില്‍ കൂടുതല്‍ വായിപ്പ ലഭ്യമാക്കുക, അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന്റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുക തുടങ്ങിയവസാമ്പത്തിക വിദഗ്ദന്റെ കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും പരിഗണിക്കുമ്പോള്‍ സീതാരാമന്റെ നടപടികള്‍ ഡോ. സിംഗ് മുന്നോട്ട് വെച്ചതിന് സമാനമാണ്.

We use cookies to give you the best possible experience. Learn more