ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ ബജറ്റിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.
സര്‍ക്കാര്‍ തന്റെ ഇഷ്ടക്കാരായ കുത്തക മുതലാളിമാര്‍ക്ക് ഇന്ത്യയുടെ ആസ്തികളെല്ലാം കൈമാറിയിരിക്കുകയാണെന്നായിരുന്നു ബജറ്റിന് പിന്നാലെ രാഹുല്‍ വിമര്‍ശിച്ചത്.
രാഹുല്‍ ഇപ്പറഞ്ഞ കുത്തക ചങ്ങാതിയെ തന്നെയല്ലെ കോണ്‍ഗ്രസ് കേരളം ഭരിക്കുന്ന സമയത്ത് തുറമുഖ വികസനത്തിനെന്ന് പറഞ്ഞ് ക്ഷണിച്ചതെന്നാണ് നിര്‍മല സീതാരാമന്‍ തിരിച്ചുചോദിച്ചത്.
ഇഷ്ടക്കാരായ ചങ്ങാതിമാരെക്കുറിച്ച് കേരളത്തിലെ ഉദാഹരണ സഹിതം പറഞ്ഞാല്‍ ഇപ്പോഴും കോണ്‍ഗ്രസിന് വിശദീകരണം തരാന് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഉദ്ദേശിച്ചായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1.7 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.പി.സി.എല്ലിന് പുറമെ ഐ.ഡി.ബി.ഐ ബാങ്ക് ഉള്‍പ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകളുടെയും എല്‍.ഐ.സിയുടെയും ഓഹരികള്‍ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിനെ വിമര്‍ശിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക