കൊവിഡ് 19; എന്‍.ആര്‍.ഐ പദവിയ്ക്ക് 120 ദിവസമെന്ന മാനദണ്ഡം പുന:പരിശോധിക്കുമെന്ന് നിര്‍മല സീതാരാമന്‍
national news
കൊവിഡ് 19; എന്‍.ആര്‍.ഐ പദവിയ്ക്ക് 120 ദിവസമെന്ന മാനദണ്ഡം പുന:പരിശോധിക്കുമെന്ന് നിര്‍മല സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th March 2020, 7:46 am

ന്യൂദല്‍ഹി: 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങിയാല്‍ പ്രവാസികള്‍ക്ക് എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടുമെന്ന വ്യവസ്ഥ കൊവിഡ് 19 മൂലമുള്ള യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


182 ദിവസമായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. ഇത് 120 ദിവസമാക്കുമെന്നു പ്രഖ്യാപിച്ചത് കഴിഞ്ഞ ബജറ്റിലാണ്. ഉയര്‍ന്ന വരുമാനക്കാര്‍ വ്യവസ്ഥ ദുരുപയോഗിച്ച് ഒരു രാജ്യത്തും നികുതി നല്‍കാതിരിക്കുന്നതു തടയാനെന്നോണമായിരുന്നു ഈ നടപടി.

120 ദിവസത്തില്‍ക്കൂടുതല്‍ രാജ്യത്തു താമസിച്ചാല്‍ പ്രവാസിയെന്ന അവകാശം നഷ്ടപ്പെടുകയും സാധാരണ പൗരനെന്ന നിലയ്ക്കുള്ള നികുതി നല്‍കുകയും ചെയ്യണം. ബജറ്റിലെ ഈ നിര്‍ദേശം ധനകാര്യ ബില്‍ പാസായശേഷം ഏപ്രില്‍ ഒന്നിനാണ് നിലവില്‍ വരുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍, യാത്രാനിയന്ത്രണങ്ങളും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളും കണക്കിലെടുക്കുമ്പോള്‍ 120 ദിവസമെന്നത് പ്രശ്‌നമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പുതിയ വ്യവസ്ഥ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

WATCH THIS VIDEO: