| Wednesday, 13th October 2021, 2:03 pm

കര്‍ഷക കൂട്ടക്കൊലയെക്കുറിച്ച് നിര്‍മല സീതാരാമനോട് ചോദ്യവുമായി അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍; ഗത്യന്തരമില്ലാതെ അപലപിച്ച് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാര്‍വാര്‍ഡ്: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയെ അപലപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അമേരിക്കയിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണത്തിനിടെയായിരുന്നു നിര്‍മലയുടെ പ്രതികരണം.

കര്‍ഷക കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിയും മറ്റു മുതിര്‍ന്ന മന്ത്രിമാരും മൗനം തുടരുന്നത് എന്തെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ചോദ്യം.

‘ഇക്കാര്യം മാത്രം നിങ്ങള്‍ തിരഞ്ഞു പിടിച്ചു ചോദിച്ചല്ലോ. ലഖിംപുരിലെ സംഭവം അപലപനീയമാണെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ മറ്റു പല ഇടങ്ങളിലും നടക്കുന്നുണ്ട്,’ നിര്‍മല പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. ഇക്കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.

നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Nirmala Sitaraman condemned Lakhimpur Kheri

Latest Stories

We use cookies to give you the best possible experience. Learn more