വാക്‌സിന് അഞ്ച് ശതമാനം നികുതിയും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനം വീതം നികുതിയുമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നികുതി ഒഴിവാക്കുന്നത് വാക്‌സിന്‍ വില കൂട്ടാന്‍ കാരണമാകുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ ജി.എസ്.ടി വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ്. ചികിത്സയ്ക്ക് വേണ്ട 23 ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഒഴിവാക്കിയതായും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാനും കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, മരുന്നുകള്‍, ഓക്‌സിജന്‍ എന്നിവയുടെ വിതരണം വര്‍ധിപ്പിക്കാനും മമത കത്തില്‍ അഭ്യര്‍ത്ഥിച്ചു.
വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുടെ നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക