ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സമ്പദ്‌വ്യവസ്ഥ ഉയര്‍ത്തുന്നതിനായി പുതിയ പാക്കേജ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി തരുണ്‍ ബജാജ്.
സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളും അഭ്യര്‍ത്ഥനകളും ധനമന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ഒരു തീയതി പറയുക എന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ തങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകളും അഭിപ്രായങ്ങളും പരിശോധിക്കുകയാണെന്നും ഉടന്‍ തന്നെ നടപ്പാക്കുമെന്നും ധനമന്ത്രി തന്നെ ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാക്കേജ് പ്രഖ്യാപിക്കുെമന്ന സൂചന നേരത്തെ ധനമന്ത്രി നല്‍കിയിരുന്നു.
ധന മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മില്‍ ചര്‍ച്ച ചെയ്ത് വീണ്ടും പാക്കേജുകള്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.
നേരത്തെ 1.70 ലക്ഷം കോടി രൂപ പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന (പി.എം.ജി.കെ.പി) സര്‍ക്കാര്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Nirmal Sitaraman About Economic Package