| Friday, 14th July 2023, 5:34 pm

'ജാനകി ജാനേ തിയേറ്ററില്‍ അത്ര വിജയമല്ല എങ്കില്‍ അതിനു കാരണം ഞാന്‍ ഉള്‍പ്പെടെയുള്ള സിനിമാസ്വാദകര്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവ്യ നായര്‍ നായികയായ ജാനകി ജാനേ എന്ന ചിത്രത്തെ പ്രശംസിച്ച് നടന്‍ നിര്‍മല്‍ പാലാഴി. സിനിമ തിയേറ്ററില്‍ അത്ര വിജയമല്ല എങ്കില്‍ അതിനു താന്‍ ഉള്‍പ്പെടെ ഉള്ള സിനിമാ ആസ്വാദകര്‍ കാരണക്കാരാണെന്നും ടി.വിയിലോ ഒ.ടി.ടിയിലോ വന്നിട്ട് കാണാമെന്നുള്ള പ്രവണതയാണ് ഇതിന് കാരണമെന്നും നിര്‍മല്‍ പറഞ്ഞു.

നവ്യ നായര്‍ കോമഡി ചെയ്യുന്നത് കണ്ട് അവരോട് ആരാധന തോന്നിയെന്നും പറഞ്ഞ നിര്‍മല്‍ സൈജു കുറുപ്പും കോട്ടയം നസീറും മികച്ച പ്രകടനമാണ് നടത്തിയതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇപ്പോള്‍ ഹോട്ട്സ്റ്റാറില്‍ ജാനകി ജാനേ. എന്ന സിനിമ കണ്ട് കഴിഞ്ഞു. ഈ സിനിമ തിയേറ്ററില്‍ എത്ര വിജയം ആയിരുന്നു എന്ന് അറിയില്ല, അത്ര വിജയമല്ല എങ്കില്‍ അതിനു ഞാന്‍ ഉള്‍പ്പെടെ ഉള്ള സിനിമാ ആസ്വാദകര്‍ കാരണക്കാരാണ്. കാരണം സിനിമ ടി.വിയില്‍ വന്നിട്ടോ ഒ.ടി.ടിയില്‍ വന്നിട്ടോ കണ്ട് കഴിഞ്ഞിട്ട് പതിവായി പറയുന്ന ഒരു കാര്യമാണ് അയ്യോ കിടിലന്‍ പടം ആയിരുന്നല്ലോ എന്നിട്ട് എന്തേ തിയേറ്ററില്‍ പടം വിജയിച്ചില്ല എന്ന് തിയേറ്ററില്‍ ഉള്ള ഒഴിഞ്ഞ കസേര ടിക്കറ്റ് ക്യാഷ് കൊടുക്കാറില്ല എന്നാണ് ഇപ്പോള്‍ കിട്ടിയ അറിവ്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

വളരെ മനോഹരമായ സിനിമ ഒരേ താരങ്ങളും അവരവരുടെ റോളുകള്‍ വളരെ മനോഹരമായി ചെയ്തു. സൈജു ഏട്ടന്റെ ഉണ്ണി ഏട്ടനെ അങ്ങോട്ട് ഇഷ്ട്ടപെട്ടു പോയി. എന്റെ ഉണ്ട കണ്ണിനെ ട്രോളാന്‍ എനിക്ക് ആരുടെയും അവശ്യം ഇല്ല എന്ന് തുടങ്ങി ചിരിപ്പിച്ചു, സ്‌നേഹിച്ചു, പ്രോട്ടക്റ്റ് ചെയ്തു, അവസാനം ഒരു അല്‍പ്പം ദേഷ്യം പിടിച്ചു ജാനകിയെ ചേര്‍ത്ത് നിര്‍ത്തുന്ന ഉണ്ണി ഏട്ടനെ ഏതൊരു ഭര്‍ത്താവിനും ഒന്ന് അനുകരിക്കാന്‍ തോന്നി പോവും.

നവ്യ നായര്‍ ചെയ്ത ജാനകി എന്ന കഥാപാത്രം മലയാളത്തില്‍ നായിക കഥാപാത്രത്തിനോട് ഒരു ആരാധന തോന്നി പോവുന്നത് ( എന്റെ പേഴ്‌സണല്‍ ആയിട്ടുള്ള അഭിപ്രായം) അവര് കോമഡി ചെയ്തു ചിരിപ്പിക്കുമ്പോള്‍ ആണ്. കാരണം ഒരു ഇമോഷന്‍ ചെയ്തിട്ട് പൊട്ടി പോവുന്നതിനെക്കാള്‍, ഒരു പാട്ട് പാടി കുളമാവുനതിനെക്കാള്‍, ഒരു ഡാന്‍സ് കളിച്ചു മോശം ആവുന്നതിനേക്കാള്‍ ദുരന്തമാണ് ഒരു കോമഡി ചെയ്തിട്ട് ആളുകള്‍ ചിരിക്കാതെ ഇരിക്കുക എന്നത്. അനുഭവം കൊണ്ട് പറയുന്നതാണ് (ഈ ലോകം ഒന്ന് അവസാനിച്ചിരുന്നെങ്കില്‍ എന്ന് തോന്നി പോയ അവസരങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെ…) അത് വെച്ച് നോക്കുമ്പോള്‍ വളരെ വളരെ മനോഹരമായി അവര്‍ കോമഡി ചെയ്തു.

മനു ഏട്ടനെ സ്‌നേഹിച്ച ബാലാമണിയെക്കാളും എത്രയോ മുകളില്‍ ആയിരുന്നു ഉണ്ണി ഏട്ടനെ സ്‌നേഹിച്ച ജാനകി. ലോകത്തെ മൊത്തം പേടി ഉള്ള ജാനകി ഒരു തുള്ളി പേടി ഇല്ലാതെ കോമഡിയും ഇമോഷനും എല്ലാം കൈകാര്യം ചെയ്തു.

പിന്നെ ഞങ്ങളെ നസീര്‍ക്കാ(കോട്ടയം നസീര്‍) എന്താ പറയാ അങ്ങോട്ട് തകര്‍ത്തു ഞെട്ടിച്ചു. അങ്ങനെ പറയാന്‍ പ്രത്യേകിച്ച് ഒരു കാരണം നസീര്‍ക്കാ എന്ന മിമിക്രിയിലെ ഒരേ ഒരു രാജാവിന് അഭിനയത്തില്‍ ഇത്രയും കഴിവ് ഉണ്ട് എന്ന് കാണിച്ച് കൊടുത്തു ഈ സിനിമ. ഡയറക്ടര്‍ അനീഷ് ഉപാസനയെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതും അത് തന്നെയാണ്, ഇങ്ങനെ ഒരു നസീര്‍ക്കയെ മലയാളത്തിന് നല്‍കിയ ഇങ്ങള്‍ക്ക് ഒരു ബിഗ് സലൂട്ട്. പ്രസംഗത്തിന്റെ ഇടയില്‍ ജാനകി മുന്നില്‍ വരുമ്പോള്‍ ഉള്ള ഒരു സീന്‍ ഉണ്ട്. അത്രയും നേരം പക്കാ വില്ലന്‍ ചെയ്തു നിന്ന കഥാപാത്രം നടത്തുന്ന ചെറിയൊരു കാലു മാറ്റം പാളി പോവാവുന്ന ആ സീന്‍ അത്രയും മനോഹരം ആക്കണമെങ്കില്‍ അത്രയും നല്ലൊരു നടന് മാത്രമേ കഴിയൂ.

പിന്നെ എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരമാക്കി ജോണി ( ജോണി ആന്റണി)ചേട്ടന്റെ കഥാപാത്രം, സ്മിനു സിജോ, ഗസ്റ്റ് ആയിട്ട് വന്ന ഷറഫ്, അനാര്‍ക്കലി, അങ്ങനെ എല്ലാവരും. എല്ലാവരും വളരെ മനോഹരമാക്കി. എല്ലാത്തിലും ഉപരി കുടുംബസമേതം ഇരുന്നു കാണാവുന്ന വളരെ മനോഹരമായൊരു കാഴ്ച ഒരുക്കിയ ഡയറക്ടര്‍ അനീഷ് ഏട്ടനും ( അനീഷ് ഉപാസന) ജാനകി ജാനേ മുഴുവന്‍ ടീമിനും ഒരായിരം നന്ദി.

Content Highlight: nirmal palazhi’s facebook post on janaki jane movie

We use cookies to give you the best possible experience. Learn more