| Sunday, 7th November 2021, 2:58 pm

'100 രൂപയ്ക്കും 150 രൂപയ്ക്കും സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലം'; നായകനാകുന്ന ഹരീഷ് കണാരന് ആശംസകളുമായി നിര്‍മല്‍ പാലാഴി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഹരീഷ് കണാരന് ആശംസകളുമായി സുഹൃത്ത് നിര്‍മ്മല്‍ പാലാഴി. പണ്ട് കാലത്ത് സ്‌കിറ്റ് കളിച്ച ഓര്‍മ്മകള്‍ പങ്കുവെച്ചാണ് നിര്‍മല്‍ കുറിപ്പ് ആരംഭിക്കുന്നത്.

ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഹരീഷ് അഭിനയരംഗത്തേക്ക് എത്തുന്നതെന്ന് നിര്‍മ്മല്‍ പറഞ്ഞു. 100 രൂപയ്ക്കും 150 രൂപയ്ക്കും സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ഒരു കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവിടെ നിന്ന് മലയാളത്തിലെ ഒരു തിരക്കുളള നടാനാവുകയും ഇപ്പോള്‍ നായകന്‍ ആവുകയും ചെയ്തു. അദ്ദേഹത്തിന് ആശംസകള്‍ എന്ന് നിര്‍മല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

‘മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം. നിന്ന് തിരിയാന്‍ സമയം ഇല്ലാതെ ഒന്ന് വീട്ടില്‍ ഇരിക്കാന്‍ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി. ഇപ്പോള്‍ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകന്‍ ആവുന്ന ഒരു പുതിയ തുടക്കം, ‘ നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചു.

നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് കുറിപ്പ്

100നും 150നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട് ബസ്സിന്റെ സമയം കഴിഞ്ഞു ലോറികളില്‍ കയറി വരാറുണ്ട് ഇല്ലെങ്കില്‍ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്. ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെതണം നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം ഇതായിരുന്നു മൂപ്പരുടെ മൂഡ്.

അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാല്‍. ഇയ്യി മുണ്ടാണ്ട് ഇരിക്കേടോ. ഇനി അവടെ വരെ പോയി എപ്പോ വീട്ടില്‍ എത്താനാ അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു. ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം നിന്ന് തിരിയാന്‍ സമയം ഇല്ലാതെ ഒന്ന് വീട്ടില്‍ ഇരിക്കാന്‍ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി. ഇപ്പോള്‍ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകന്‍ ആവുന്ന ഒരു പുതിയ തുടക്കം. പ്രിയ സ്‌നേഹിതന് എല്ലാവിധ വിജയാശംസകളും നേരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT  HIGHLIGHTS: Nirmal Palazhi congratulates Harish Kanaran on his debut as a hero in the film

We use cookies to give you the best possible experience. Learn more