| Thursday, 2nd November 2017, 9:46 am

'നന്ദി രാഹുല്‍... എന്റെ മകന്‍ പൈലറ്റാകാനൊരുങ്ങുകയാണ്'; രാഹുല്‍ ഗാന്ധിയുടെ പിന്തുണക്ക് നന്ദി അറിയിച്ച് നിര്‍ഭയയുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റാകാനൊരുങ്ങുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് നിര്‍ഭയയുടെ അമ്മ ആശാദേവി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

“രാഹുല്‍ ഗാന്ധി കാരണം അമാന്‍(യഥാര്‍ത്ഥ പേരല്ല) ഇപ്പോള്‍ പൈലറ്റാണ്.”

നിര്‍ഭയ ക്രൂരമായി കൊല്ലപ്പെട്ട ശേഷം മാനസികമായി തളര്‍ന്ന അമാനെ രാഹുല്‍ ഗാന്ധിയുടെ പ്രചോദനവും അദ്ദേഹം നല്‍കിയ പിന്തുണയുമാണ് ഈ നേട്ടത്തിലെത്തിച്ചതെന്നും ആശാദേവി പറയുന്നു. നിര്‍ഭയ ആക്രമിക്കപ്പെടുമ്പോള്‍ പ്ലസ് 2 വിന് പഠിക്കുകയായിരുന്നു അമാന്‍.


Also Read: മുക്കം പൊലീസ് സ്റ്റേഷനുമുമ്പില്‍ ഗെയില്‍വിരുദ്ധ സമരക്കാര്‍ക്കെതിരായ പൊലീസ് നരനായാട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത്


സംഭവത്തിനുശേഷം കുടുംബത്തിന് പിന്തുണയുമായി വന്ന രാഹുല്‍ അമാന് വിദ്യാഭ്യാസത്തിനാവശ്യമായ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് പൈലറ്റ് ട്രെയിനിംഗിനു ചേരാനും രാഹുലാണ് നിര്‍ദ്ദേശിച്ചത്. ആശാദേവി പറയുന്നു.

2013 ല്‍ സി.ബി.എസ്.ഇ പരീക്ഷക്കുശേഷം റായ്ബറേലിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉരാന്‍ അക്കാദമിയില്‍ അമാന് പ്രവേശനം ലഭിക്കുകയും ചെയ്തു. പഠനത്തിനിടയിലും അമാന്‍ നിര്‍ഭയക്കേസിന്റെ പുരോഗതി അറിയാന്‍ ശ്രമിക്കാറുണ്ടായിരുന്നെന്നും ആശാദേവി കൂട്ടിച്ചേര്‍ത്തു. പഠനത്തിനിടയില്‍ രാഹുല്‍ ഫോണ്‍ വഴി അമാനുമായി ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഒരിക്കലും പിന്‍മാറരുതെന്ന് പറഞ്ഞിരുന്നതായും ആശാദേവി പറയുന്നു.


Also Read: നിങ്ങളെന്തിനാണ് ഞങ്ങളുടെ കാര്യത്തില്‍ തലയിടുന്നത്; മോദിയോട് എ.ഐ.ഡി.എം.കെ ദിനകരന്‍ പക്ഷ നേതാവ്


“അന്തിമ പരിശീലനത്തിനായി അമാന്‍ ഗുരുഗ്രാമിലാണിപ്പോഴുള്ളത്. അവന്‍ ഉടന്‍ തന്നെ വിമാനം പറത്താനുള്ള തയ്യാറെടുപ്പിലാണ്”

പ്രിയങ്ക ഗാന്ധിയും ഫോണിലൂടെ തന്നെ ബന്ധപ്പെടാറുണ്ടെന്നും ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ആശാദേവി പറഞ്ഞു. 2012 ലാണ് ദല്‍ഹിയില്‍വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിനിരയാകുന്നതും പിന്നീട് കൊല്ലപ്പെടുന്നതും. അഞ്ചു പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതിലൊരാള്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more